മലയാളത്തിളക്കം ! 68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം അപർണ ബാലമുരളി മികച്ച നടി,മികച്ച ഗായികയായി നഞ്ചിയമ്മ

മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും നേടിയപ്പോള്‍ 'സൂരരൈ പൊട്രു' എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളത്തിന്‍റെ പ്രിയ നായിക അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി.

0

ഡൽഹി | 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിരവധി മലയാളികൾക്ക് പുരസ്ക്കാരം . മലയാള സിനിമയ്ക്ക് മാത്രം 13 പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇതിന് പുറമെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച തിരക്കഥയുടെ ഭാഗമായ മലയാളി ശാലിനി ഉഷയും കൂടിയാകുമ്പോൾ മലയാളിത്തിളക്കം 15 ആയി. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും നേടിയപ്പോള്‍ ‘സൂരരൈ പൊട്രു’ എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളത്തിന്‍റെ പ്രിയ നായിക അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. സൂര്യയ്ക്കൊപ്പം മത്സരിച്ച് അഭിനയിച്ച അപർണ ബാലമുരളിക്ക് കരിയറിന്‍റെ തുടക്കത്തിൽ തന്നെ ലഭിച്ച പൊൻതൂവലാണ് ദേശീയ പുരസ്‌കാരം.

ഫീച്ചർ വിഭാഗത്തിൽ മാത്രം മലയാളത്തിന് എട്ട് പുരസ്കാരങ്ങളാണ് ദേശീയ തലത്തില്‍ ലഭിച്ചത്. അന്തരിച്ച സച്ചിക്ക് ലഭിച്ച മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം അതുല്യ കലാകാരനുള്ള നാടിന്‍റെ ആദരമായി. ദേശീയ പുരസ്‌കാരത്തിൽ മലയാളത്തിന്‍റെ അഭിമാനമായി തിളങ്ങിയത് അയ്യപ്പനും കോശിയുമാണ്. മികച്ച സഹനടനായി ബിജു മേനോനും മികച്ച ഗായികയായി നഞ്ചിയമ്മയും തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പനും കോശിയും സിനിമയിലെ പ്രകടനത്തിനാണ്. സിനിമക്കും ബിജു മേനോനും എല്ലാം അവാർഡ് കിട്ടുമ്പോൾ ആദരിക്കപ്പെടുന്നത് അകലത്തിൽ വിട വാങ്ങിയ ചിത്രത്തിന്റെ അമരക്കാരൻ സച്ചി കൂടിയാണ്.

പ്രസന്ന സത്യനാഥ് ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്കാണ് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിലും മലയാളികൾ തിളങ്ങി. നന്ദൻ സംവിധാനം ചഡയത് ഡ്രീമിങ് ഓഫ് വർഡ്‌സ് മികച്ച വിദ്യാഭ്യാസ ചിത്രം. മികച്ച നടനുള്ള പുരസ്കാരത്തിനായി മലയാളി നടൻമാരായ ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ അവസാന റൗണ്ട് വരെ പരിഗണിക്കപ്പെട്ടിരുന്നു എന്ന് ജൂറി അംഗം വിജി തമ്പി പറഞ്ഞു.

You might also like

-