രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ വീണ്ടും നിരോധനാജ്ഞ

മുസ്ലീം പള്ളികൾക്കും മുസ്ലീം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമം ഉണ്ടായി.

0

കൊളംബോ : രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ വീണ്ടും നിരോധനാജ്ഞ. രാത്രി 9 മുതൽ പുലർച്ചെ 4 വരെയും സംഘർഷ മേഖലകളിൽ ആറു മണിവരെയുമാണ് നിരോധനാജ്ഞ. ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് ശ്രീലങ്കയിൽ മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തത്.

മുസ്ലീം പള്ളികൾക്കും മുസ്ലീം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമം ഉണ്ടായി. കഴിഞ്ഞ ദിവസം പുട്ടാലം , ഗാംഫ , കുരുനെഗല മേഖലകളിലായിരുന്ന പരക്കെ ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമങ്ങൾ വ്യാപിക്കാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലീസ് അറിയിച്ചെങ്കിലും രാജ്യവ്യാപകമായി ഇത് പ്രഖ്യാപിച്ചതെന്തിനാണെന്ന് ഇതു വരെ വ്യക്തമാക്കിയിട്ടില്ല.

ഇക്കഴിഞ്ഞ ഒരു ദിവസം മാത്രം നൂറുകണക്കിന് അക്രമസംഭവങ്ങളാണ് വിവിധയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങളും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സാഹചര്യം മുതലെടുത്ത് ചിലർ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിവിഝ മേഖലകളിൽ കനത്ത സുരക്ഷയാണ് പൊലീസും സൈന്യവും ഒരുക്കിയിരിക്കുന്നത്. അതേസമയം തന്നെ രാജ്യത്ത് ഫെയ്സ് ബുക്ക് വാട്സാപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും ഇപ്പോഴും തുടരുന്നുണ്ട്.

You might also like

-