ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍- ഡാളസ്സ് ചെറിയാന്‍ ചൂരനാട് പ്രസിഡന്റ്, ജോര്‍ജ് ജോസഫ് സെക്രട്ടറി

0

ഡാളസ്സ്: ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ വാര്‍ഷിക പൊതുയോഗം 2019-2020 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഡിസംബര്‍ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡന്റ് മാത്യു കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തിലാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.ചെറിയാന്‍ ചൂരനാട് (പ്രസിഡന്റ്), ജോര്‍ജ് ജോസഫ് വിലങ്ങോലിന്‍ (ജനറല്‍ സെക്രട്ടറി), ജോസ് ഓച്ചാലിന്‍ (വൈസ് പ്രസിഡന്റ്),തോമസ് ജ വടക്കേമുറിയില്‍ (ജോ സെക്രട്ടറി), സിജു കൈനിക്കര (ട്രഷറര്‍), വി എസ് ജോസഫ് (ജോ ട്രഷറര്‍), റോയ് കൊടുവത്ത്, ഡാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനോലില്‍, ഐ വര്‍ഗീസ്, ബോബന്‍ കൊടുവത്ത്, ടോമി നെല്ലുവേലില്‍, രമണി കുമാര്‍, മാത്യു കോശി, പി ടി സെബാസ്റ്റ്യന്‍ (ബോര്‍ഡ് മെമ്പര്‍മാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും, ഡാളസ്സ് കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് മുന്‍ ഭാരവാഹിയും, എന്‍ജിനിയറുമായ ചെറിയാന്‍ ചൂരനാട് ഐ സി ഇ സി സ്ഥാപകാംശം കൂടിയാണ് ഇര്‍വിംഗ് ഡി എഫ് ഡബ്ലിയു ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റും, എന്‍ജിനീയറുമായ ജോര്‍ജ് ജോസഫ് വിലങ്ങോലിന്റെ നേതൃത്വം സംഘടനക്ക് പുതിയ ഊര്‍ജ്ജം നല്‍കും. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചയില്‍ രാജന്‍ ഐസക്ക്, പീറ്റര്‍നെറ്റൊ ഐപ് സക്കറിയ എന്നിവര്‍ പങ്കെടുത്തു..

 

You might also like

-