രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു 136 കോവിഡ് മരണം
രാജ്യത്ത് 137,608 പേർക്കു കോവിഡ് സ്‌ഥികരിച്ചതിൽ4,004 പേർമരണപെട്ടു
ഡൽഹി :രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ 6,185 പേർക്ക് കോവിഡ് സ്‌ഥികരിച്ചു ലോകത്ത് കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് ഇന്ത്യഉയര്ന്നു . രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്ഥികരിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലാണ് .രാജ്യത്ത് 137,608 പേർക്കു കോവിഡ് സ്‌ഥികരിച്ചതിൽ4,004 പേർമരണപെട്ടു.3041 പുതിയ കോവിഡ് 19 കേസുകളും 58 മരണങ്ങളും റിപ്പോർട്ട് ചെയ്തു, ആകെ കേസുകളുടെ എണ്ണം 50231 ആയി, ഇതിൽ 33988 പേർ ചികിത്സയിലാണ് . മരണസംഖ്യ 1635 ആയി ഉയർന്നു . ഇന്ന് 1196 പേരെ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്തു, 14600 രോഗികളെ ഇന്നുവരെ ഡിസ്ചാർജ് ചെയ്തു
മുംബൈയിൽ ഇന്ന് 1725 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു; മൊത്തം കേസുകളുടെ എണ്ണം 30,359 ആയി. ഇന്ന് 39 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം മരണസംഖ്യ 988 ആയി ഉയർന്നു: മുനിസിപ്പൽ കോർപ്പറേഷൻ ഗ്രേറ്റർ മുംബൈ എന്നിവിടങ്ങളിലാണ് കൂടുതൽ കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
മുംബൈയിലെ ധരവി ഇന്ന് 27 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ധാരവിയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1541 ആയി ഉയർന്നു
587 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇന്ന് ചെന്നൈയിൽ റിപ്പോർട്ട് ചെയ്തു; ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 10,576 ആയിഉയർന്നതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു
തെലങ്കാനയിൽ ഇന്ന് 41 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു;ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 1854 ആയി . ഇന്ന് 4 മരിച്ചതോടെ മരണസംഖ്യ 53 ആയി ഉയർന്നു. അകെ കോവിഡ് ബാധിതർ 709 തെലങ്കാന സർക്കാർഅറിയിച്ചു
പശ്ചിമ ബംഗാളിൽ 208 പുതിയ കോവിഡ് 19 സ്ഥിരീകരിച്ചു 3 കോവിഡ്റി ബാധിച്ചു മരിച്ചു സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,667 ആയി ഉയർന്നു, ചികിത്സയിൽ 2,203 പേരുണ്ട് ഇതുവരെ 203 മരിച്ചിട്ടുള്ളത് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു
ഗുജറാത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 394 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 6412 രോഗം ഭേദപ്പെട്ട ആശുപത്രി വിട്ടു ഇതുവരെ 858 മരണങ്ങൾ ഉൾപ്പെടെ 14,063 കേസുകൾ ഗുജറാത്തി റിപ്പോർട്ട്ആ ചെയ്യപ്പെട്ടിട്ടുള്ളത്
ജമ്മു കശ്മീരിൽ 52 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു; ജമ്മു ഡിവിഷനിൽ നിന്ന് 22 ഉം കശ്മീർ ഡിവിഷനിൽ നിന്ന് 30 ഉം. ആകെ പോസിറ്റീവ് കേസുകൾ ജമ്മുവിൽ കോവിഡ് ബാധിതരുടെ എണ്ണം 1621 ആയി
ജാർഖണ്ഡിൽ 10 പുതിയ കോവിഡ് 19 കേസുകൾ ഇന്ന്റി പ്പോർട്ട് ചെയ്തു. ഹസാരിബാഗിൽ നിന്ന് 4, ഗർവയിൽ നിന്ന് 3, കോഡെർമയിൽ നിന്ന് 2, ബുണ്ടുവിൽ നിന്ന് 1. ആകെ കേസുകളുടെ എണ്ണം 363 ആയി ഉയർതായിസംസ്ഥാന ആരോഗ്യ സെക്രട്ടറി നിതിൻ മദൻ കുൽക്കർണിപറഞ്ഞു
ആസ്സാമിൽ 2 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 352 ആണ്, അതിൽ 288 ചികിത്സയിലാണ് മരണസംഖ്യ 4 ആയെന്നു ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു
പഞ്ചാബിൽ 15 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു; മൊത്തം കേസുകളുടെ എണ്ണം 2060 ആയി കണക്കാക്കുന്നു. ഇപ്പോൾ സംസ്ഥാനത്ത് 122 ചികിത്സയിൽ.11 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇന്ന് ഗോവയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു; ആകെ കേസുകളുടെ എണ്ണം 66 ആയി . 47 ചികിത്സയിൽ ഉണ്ട്
അതേസമയം ഒമ്പത് CRPF ഉദ്യോഗസ്ഥർക്ക് ദില്ലിയിൽ കോവിഡ് 19 സ്ഥിതീകരിച്ചു .ഇതുവരെ 359 CRPF ജവാന്മാർക്കാണ് കോവിഡ് പിടിപെട്ടത് , 137 ചികിത്സകഴിഞ്ഞ ആശുപത്രി വിട്ടു , 2 സി ആർ പി എഫ് കോവിഡ് പിടിപെട്ട് മരിച്ചതായി സായിനാക് വക്താവ് അറിയിച്ചു