ഇന്ത്യ ചൈന ഏറ്റുമുട്ടലിൽ കമാൻഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് ചൈനപ്രശന പരിഹാരത്തിന് തിരക്കിട്ട ചർച്ച

ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശനം പരിഹരിക്കാനുള്ള ശ്രമം

0

ഡൽഹി :ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡക്കിൽ എത്തും ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശനം പരിഹരിക്കാനുള്ള ശ്രമം നടന്നുവരുകയാണ് ഇന്നലെ നടന്ന കോർ കമാന്റർ മരുഡറുടെ യോഗം ഏറെ വൈകിയാണ് അവസാനിപ്പിച്ചത് യോഗത്തിൽ ഇന്ത്യ ചൈനയുടെ സംഘർഷം ഉണ്ടാകുന്നതിനു മുൻപ് മെയ് മാസത്തിലുണ്ടായിരുന്ന സ്ഥിതുടരണമെന്നും ചൈന അതിക്രമിച്ചു കയറിയിടുള്ള പ്രദേശങ്ങളിൽനിന്നും പിൻവാങ്ങണമെന്നും ആവശ്യപെട്ടു മാത്രമല്ല ചൈനയുടെ അധികസേനാവിന്ന്യാസം പിൻവലിക്കണമെന്നും നിർമ്മാണ പ്രവർത്തികൾ നിർത്തി വെക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ കമാൻഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് ചര്‍ച്ചയില്‍ ചൈന സമ്മതിച്ചിരുന്നു

ഇന്ന് ഇരു രാജയങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ റഷ്യൻ വിദേശകാര്യ മന്ത്രിയുടെ സന്യധ്യത്തിൽ ഓൺലൈനിൽ ചർച്ച നടത്തുന്നുണ്ട് .അതിര്‍ത്തിയിലെ 32 റോഡ് നിര്‍മാണ പദ്ധതികള്‍ വേഗത്തിലാക്കാനും ആഭ്യന്തരമന്ത്രാലം വിളിച്ച ഉന്നതതല യോഗത്തിൽ .തീരുമാനമായി ചൈനയുടെ പ്രകോപനങ്ങള്‍ക്ക് മുഖ്യകാരണം ഈ നിര്‍മാണ് പ്രവര്‍ത്തികളാണ്ന്നാണ് വിലയിരുത്തപ്പെടുന്നത് ,

സംഘർഷം മൂർധന്യാവസ്ഥയിൽ തുടരുന്ന പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഇതിനോടകം ലഭ്യമായിട്ടുണ്ട് ഈ പ്രദേശങ്ങളിൽ നിന്നും ചന ഉടൻ പിൻവാങ്ങണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു .തങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങൾ ഖണ്ഡിക്കുന്നതാണ് ഓസ്ട്രേലിയൻ ഉപഗ്രഹ വിശകലന വിദഗ്ധൻ പഠനം വിശകലന വിദഗ്ധൻ നേഥൻ റൂസർ പുറത്തുവിട്ട ദൃശ്യങ്ങൾ. 8 മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ്.
ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. ഇവിടെ 62 സ്ഥലങ്ങളിൽ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും
ഇവിടെ 62 സ്ഥലങ്ങളിൽ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു.ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യൻ സേന പ്രതിരോധമൊരുക്കി ഇന്ത്യൻ സേന നാലാം മലനിരയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.8 മലനിരകളിൽ എട്ടാമത്തെ മലനിര വരെയാണ് ഇന്ത്യൻ അതിർത്തി. നാലാമത്തേതിൽ അതിർത്തി അവസാനിക്കുന്നുവെന്നാണുചൈനയുടെ വാദം. എട്ടിനും നാലിനുമിടയിലുള്ള മലനിരകൾ ഇരുസേനകളും പരസ്പരം പട്രോളിങ് നടത്തുന്ന പ്രദേശമാണ്.എന്നാൽ, നാലിലേക്ക് അതിക്രമിച്ചു കയറിയ ചൈന ടെന്റുകളും സേനാ സന്നാഹങ്ങളും സ്ഥാപിച്ചതായാണു ദൃശ്യങ്ങളിൽ കാണുന്നത് .

You might also like

-