അച്ഛൻ വലിച്ചെഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി കുഞ്ഞ് കരയുകയും തനിയെ കൈകാലുകൾ അനക്കുകയും കണ്ണ് തുറക്കുകയും ചെയ്തു

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുഞ്ഞിന്റെ ഈ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു.

0

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിന് ക്ഷതം ഏറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുഞ്ഞ് കരയുകയും തനിയെ കൈകാലുകൾ അനക്കുകയും കണ്ണ് തുറക്കുകയും ചെയ്തുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ .ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുഞ്ഞിന്റെ ഈ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു.അതേസമയം ശസ്ത്രക്രിയക്ക് ശേഷം 48 മണിക്കൂർ കുഞ്ഞ് നിരീക്ഷണത്തിലായിരുന്നു ഡോക്ടർമാർ അറിയിച്ചു .

ഇന്നലെ ഉച്ചയോടു കൂടിയാണ് കുഞ്ഞിനെ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂറോ വിഭാഗം ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. 56 ദിവസം മാത്രം പ്രായമായ കുഞ്ഞിന് തലയ്ക്കേറ്റ ക്ഷതം കാരണം തലച്ചോറിൽ നീർക്കെട്ടും രക്തസ്രാവവും ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് നീക്കുകയും തലച്ചോറിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു

You might also like

-