ഇന്ത്യൻ ഭൂമി ചൈന കടന്നു കയറിയതായി സമ്മതിച്ചു പ്രതിരിധ മന്ത്രാലയം, മോദിക്കെതിരെ വിമർശനവുമായി രാഹുൽ
പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്ന് രാഹുല്‍ ചോദിച്ചു.മേയ് 17, 18 തീയതികളില്‍ കുഗ്രാംഗ് നള (പട്രോളിംഗ് പോയിന്റ് 15 ന് സമീപം, ഗോഗ്ര (പിപി-17എ), പാംഗോഗ് തടാകത്തിന്റെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചൈനീസ് സേന അതിക്രമിച്ചു കടന്നുവെന്ന് പ്രതിരോധമന്ത്രാലയം അംഗീകരിച്ചതായാണ്
ഡൽഹി :ലഡാക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടായെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രാലയം. കുഗ്രാങ് നാല, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നീ മേഖലകളില്‍ മേയ് 17 –18 തിയതികളില്‍ കടന്നു കയറ്റമുണ്ടായെന്നാണ് പ്രതിരോധമന്ത്രാലയ രേഖയില്‍ പറയുന്നത്. എന്നാല്‍ ഗല്‍വാന്‍ താഴ്വരയിലെ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ആരും കടന്നു കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ പ്രകോപനം മൂലം കിഴക്കന്‍ ലഡാക്കിലെ സാഹചര്യം വഷളാണെന്നും പ്രതിരോധമന്ത്രാലയത്തിന്റെ രേഖയിലുണ്ട്. ഇന്ത്യയുടെയും ചൈനയുടെ സൈന്യം മുഖാമുഖം നില്ക്കുന്ന സ്ഥിതി നീണ്ടുപോയേക്കാം.
കര്‍ശനമായ നിരീക്ഷണവും കൃത്യമായ നടപടിയും വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നുണ പറഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വിഡിയോ സ്റ്റോറി കാണാം. അതിനിടെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച രേഖ പ്രതിരോധ മന്ത്രാലയം വെബ്സൈറ്റിൽ നിന്ന് നീക്കി.
അതേസമയം വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സൈന്യം കടന്നു കയറിയതായി പ്രതിരോധമന്ത്രാലയം അംഗീകരിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം അഴിച്ചുവിട്ടത്.
പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്ന് രാഹുല്‍ ചോദിച്ചു.മേയ് 17, 18 തീയതികളില്‍ കുഗ്രാംഗ് നള (പട്രോളിംഗ് പോയിന്റ് 15 ന് സമീപം, ഗോഗ്ര (പിപി-17എ), പാംഗോഗ് തടാകത്തിന്റെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചൈനീസ് സേന അതിക്രമിച്ചു കടന്നുവെന്ന് പ്രതിരോധമന്ത്രാലയം അംഗീകരിച്ചതായാണ് .റിപ്പോർട്ട് പ്രകാരം ഗാൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിന് മുൻപാണ് ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്ത് എത്തിയത്. ജൂൺ 20-നാണ് 20 ഇന്ത്യൻ സൈനികർ മരിക്കാനിടയായ സംഘർഷമുണ്ടായത്.