വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണം:ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെയും പന്തീരാങ്കാവ് കേസിലും പൊലീസിന് വീഴ്ച ഉണ്ടാതായാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്.

0

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കും. സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെയും പന്തീരാങ്കാവ് കേസിലും പൊലീസിന് വീഴ്ച ഉണ്ടാതായാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം യോഗത്തിൽ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം നൽകി. സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്തുക, ഗുണ്ടാ ആക്രമണങ്ങളിൽ ശക്തമായ നടപട സ്വീകരിക്കുക തുടങ്ങിയവയിലാണ് പ്രധാനമായി യോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

You might also like

-