അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ എത്തിയ ടിപ്പറുമായി ക്വട്ടേഷൻ സംഘത്തിലെ മുഖ്യ കണ്ണിഅറസ്റ്റിൽ .

അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷൻ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ

0

കോഴിക്കോട് : രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി സ്വദേശി ശിഹാബാണ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.ടിപ്പർ ലോറി ഡ്രൈവറാണ് ശിഹാബ്. സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട ദിവസം ഇയാൾ ലോറിയുമായി രാമനാട്ടുകരയിൽ എത്തിയിരുന്നു. അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷൻ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ.

മുഖ്യ പ്രതിയെ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം താമരശ്ശേരി അടി വാരത്തുള്ള ഒളിത്താവളത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ ആർജൂൻ വരുന്ന വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് ആക്രമിക്കാൻ താമരശ്ശേരി സംഘത്തിൽ നിന്നും ക്വട്ടേഷൻ കിട്ടിയതു പ്രകാരമാണ് അവിടെയെത്തിയതെന്ന് വ്യകതമായി. എന്നാൽ ഹെഡ് ലൈറ്റ് ഓഫാക്കി വളരെ വേഗത്തിൽ പോയതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഈ വാഹനത്തെ പിന്തുടർന്ന് പോകുമ്പോഴാണ് ചെർപ്പുളശ്ശേരി സംഘം അപകടത്തിൽപ്പെട്ടത്. ഇവരുടെ സംഘത്തിൽപ്പെട്ട അബ്ദുൾ നാസറിനെ 5 ദിവസം മുൻപ് താമരശ്ശേരിയിൽ നിന്നും പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതേ തുടർന്ന് ശിഹാബ് ഒളിവിൽ പോകുകയായിരുന്നു .

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അർജുന്റെ സഹായി അജ്മലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.അതേസമയം കേസിലെ പ്രധാനപ്രതി അർജുന്റെ ഭാര്യ അമലയെ കസ്റ്റംസ് വ്യാഴാഴ്ചയും ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് കസ്റ്റംസിനോട് അമല ആവർത്തിച്ചത്. എന്നാൽ സ്വർണക്കടത്തിനെക്കുറിച്ച് അമലയ്ക്ക് അറിവുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു.

You might also like

-