മിസോറാമിൽ കോൺഗ്രസ്സിനെ കടുവ വിഴുങ്ങി വിജയത്തിലും കനത്ത തിരിച്ചടിയായി കോൺഗ്രസ്സിന് മിസോറാം

40 അംഗ സഭയില്‍ 16 സീറ്റുകളാണ് കോണ്‍ഗ്രസ് നേടുകയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇതിലും താഴെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് നില.

0

ഡൽഹി :മിസോറാമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് .ഉണ്ടായത് കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍തന്‍ഹാവ്ല മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് ഇപ്പോഴും അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ ഒന്നായ മിസോറാമിലെ ആധിപത്യം കോണ്‍ഗ്രസിന് അവസാനിക്കുകയാണ്.

40 അംഗ സഭയില്‍ 16 സീറ്റുകളാണ് കോണ്‍ഗ്രസ് നേടുകയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇതിലും താഴെയാണ് കോണ്‍ഗ്രസിന്റെ സീറ്റ് നില. മിസോറാം പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് വെറും ആറ് സീറ്റുകള്‍ മാത്രമാണ്. എന്നാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധ്യതയുള്ള മിസോ നാഷണല്‍ ഫ്രണ്ട് എന്ന പ്രാദേശിക പാര്‍ട്ടിക്കും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കുന്നില്ലായിരുന്നു. ഇത് മറികടന്ന് കോണ്‍ഗ്രസിനെ തറപറ്റിച്ച് മിസോ നാഷണല്‍ ഫ്രണ്ട് മുന്നേറുകയാണ്. മിസോറാമില്‍ എംഎന്‍എഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ലീഡ് നിലയില്‍ എംഎന്‍എഫിന് കേവല ഭൂരിപക്ഷം ലഭിച്ചു.

2008 ല്‍ മിസോ നാഷണല്‍ ഫ്രണ്ടില്‍ നിന്ന് അധികാരം പിടിച്ചെടുക്കുമ്പോള്‍ 40 ല്‍ 32 സീറ്റായിരുന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 2013ല്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ 34 സീറ്റ് നേടി ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ 2018ലെ ജനവിധി പുറത്തുവരുമ്പോള്‍ വെറും ആറ് സീറ്റുകള്‍ മാത്രം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ അതൊന്നും ജനങ്ങളെ പ്രീതിപ്പെടുത്തിയില്ല. കോണ്‍ഗ്രസിന് മിസോറാമില്‍ തിരിച്ചടിയായത് ഭരണവിരുദ്ധവികാരവും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളുമാണ്. പ്രായമായവരും വിജയസാധ്യത കുറഞ്ഞതുമായ നേതാക്കന്‍മാര്‍ക്ക് സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടിയ്ക്കുള്ളില്‍ കലാപക്കൊടി ഉയരാന്‍ പ്രധാനകാരണം.

You might also like

-