തെരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മോഡിക്കെതിരെ ബിജെപി യിൽ പടയൊരുക്കം മോദിയുടെ വികസനം ക്ഷേത്രങ്ങളിൽ മാത്രം : എംപി സഞ്ജയ് കക്കഡെ

വികസനത്തിന് പകരം ക്ഷേത്രങ്ങളില്‍ ബിജെപി ശ്രദ്ധപതിപ്പിച്ചതാണ് പരാജയകാരണമെന്നാണ് കക്കഡെ അഭിപ്രായപ്പെട്ടത്

0

ഡല്‍ഹി:തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കക്കഡെ. വികസനത്തിന് പകരം ക്ഷേത്രങ്ങളില്‍ ബിജെപി ശ്രദ്ധപതിപ്പിച്ചതാണ് പരാജയകാരണമെന്നാണ് കക്കഡെ അഭിപ്രായപ്പെട്ടത്. ബിജെപിയുടെ രാജ്യസഭാ എംപിയാണ് സഞ്ജയ് കക്കഡെ.

‘രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഞങ്ങള്‍ (ബിജെപി) തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, മധ്യപ്രദേശിലേത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. എനിക്ക് തോന്നുന്നത് 2014ലേത് പോലെ വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയകാരണമെന്നാണ്. ഇക്കുറി രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ ശ്രദ്ധ.’ കക്കഡെ അഭിപ്രായപ്പെട്ടു