കോട്ടയം കങ്ങഴയിൽ യുവാവിനെ കൊന്നു കൽ വെട്ടിമാറ്റി റബ്ബർതോട്ടത്തിൽത്തള്ളി

കൊല്ലാനുപയോഗിച്ച വാളുമായിട്ടാണ് ഇവര്‍ കീഴടങ്ങിയത്. കടയനിക്കാട് സ്വദേശി ജയേഷ് കുമരകം സ്വദേശി സച്ചു എന്നിവരാണ് കീഴടങ്ങിയത്

0

കോട്ടയം: കങ്ങഴ ,പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

ഇന്ന് ഉച്ചയോടെയാണ് ഇടയപ്പാറ കവലയില്‍ വെട്ടിമാറ്റിയ രീതിയില്‍ ഒരു കാല്‍പാദം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും പത്തനാട് സ്വദേശി മഹേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ശരീരത്തിലും വെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിനിടെയിലാണ് മണിമല പോലീസ് സ്റ്റേഷനില്‍ പ്രതികളായ രണ്ട് പേര്‍ കീഴടങ്ങാന് ചെന്നത്. കൊല്ലാനുപയോഗിച്ച വാളുമായിട്ടാണ് ഇവര്‍ കീഴടങ്ങിയത്. കടയനിക്കാട് സ്വദേശി ജയേഷ് കുമരകം സ്വദേശി സച്ചു എന്നിവരാണ് കീഴടങ്ങിയത്. തുടര്‍ന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തു. അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച മഹേഷുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്

കൊല്ലപ്പെട്ട മനേഷും പ്രതികളും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ പേരിലാകാം മനേഷിനെ പ്രതികൾ കൊലപ്പെടുത്തിയത്. പ്രതികളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു

-

You might also like

-