കണ്ണൂരിൽ പുരയിടത്തിൽ വീണുകിടന്ന തേങ്ങാ ശേഖരിക്കുന്നതിനിടയിൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു.

പാനൂരില്‍ ബോംബ് നിർമാണം നടക്കുന്ന വീട്ടിൽ ബോംബ് പൊട്ടി ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

0

കണ്ണൂർ | പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ​ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.കണ്ണൂരില് ഇത്തരം സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അടുത്തിടെ സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. പാനൂരില്‍ ബോംബ് നിർമാണം നടക്കുന്ന വീട്ടിൽ ബോംബ് പൊട്ടി ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണലിനു ശേഷം ന്യൂ മാഹിയിൽ ബോംബേറ് നടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

You might also like

-