ജെഡിഎസ് കേരളഘടകം പാർട്ടി ഉണ്ടാക്കും പുതിയ കേരള ഘടകം

തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗമാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ ധാരണയായത്.

0

കൊച്ചി | ജെഡിഎസ് കേരളം ഘടകം പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി കേന്ദ്രത്തിലെ എൻഡിഎ സർക്കാറിൽ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗമാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ ധാരണയായത്.

വിപ്പ് ഭീഷണി ഒഴിവാക്കാൻ എംഎൽഎമാരായ കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും പുതിയ പാർട്ടിയിൽ ഭാരവാഹികളാകില്ല. ജെഡിഎസ് ദേശീയ ഘടകം എൻഡിഎ കക്ഷിയായിട്ട് പത്ത് മാസം പിന്നിട്ടിട്ടും കേരള ഘടകം വ്യക്തമായ നിലപാട് എടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവിൽ നിലപാടെമെടുക്കാൻ സിപിഎം അന്ത്യശാസനം നൽകിയതോടെയാണ് പാർട്ടിയുണ്ടാക്കാനുള്ള തീരുമാനം.

You might also like

-