ഇടുക്കിയിൽ അയൽവാസി വീടുകൾക്ക് തീയിട്ടു രണ്ടു വീടുകൾ കത്തി നശിച്ചു

ഇടുക്കി പൊലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

0

ചെറുതോണി | ഇടുക്കി പൈനാവില്‍ ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ട പ്രതി പിടിയിൽ .പൈനാവ് കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകളാണ് തീവെപ്പില്‍ കത്തിനശിച്ചത് . പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചിരുന്നു. വീടുപകരണങ്ങളും കത്തി നശിച്ചു. ഇടുക്കി പൊലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീവെച്ച സമയത്ത് രണ്ട് വീടുകളിലും ആളുണ്ടായിരുന്നില്ല എന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. നേരത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം

You might also like

-