“ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമമാകും ? സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി

" വാഹനവ്യൂഹത്തിന് നേരെ ഷൂറിഞ്ഞാൽ വധശ്രമം ആകും ഐ പി സി 308 എങ്ങനെ നിലനിൽക്കും എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി ചോദിച്ചു.അവരെ എന്തൊകൊണ്ട് ഹാജരാക്കിയില്ല അവർക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു

0

കൊച്ചി| പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വിമർശനമുന്നയിച്ചത്. ” വാഹനവ്യൂഹത്തിന് നേരെ ഷൂറിഞ്ഞാൽ വധശ്രമം ആകും ഐ പി സി 308 എങ്ങനെ നിലനിൽക്കും എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പൊലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി ചോദിച്ചു.അവരെ എന്തൊകൊണ്ട് ഹാജരാക്കിയില്ല അവർക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു

കെ എസ് യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് ഉപദ്രവിച്ചതായി കോടതിയിൽ ഹാജരാക്കിയ പ്രതികൾ കോടതിയിൽ പറഞ്ഞു പോലീസും ഡി യഹ്യ എഫ് ഐ നേതാക്കളും തങ്ങളെ വളഞ്ഞു വച്ച് മർദ്ധിച്ചുവെന്നും ചികില്സ നൽകണമെന്നും കോട്ടയിൽ ഇവർ അറിയിച്ചു . പ്രതികളെ ഉപദ്രവിക്കാൻ പൊലീസ് ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. നീതി എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും കോടതി പറഞ്ഞു. പ്രതികളെ മർദ്ദിച്ച പൊലീസുകാർക്കെതിരായ പരാതി വിശദമായി എഴുതി നൽകാനും കോടതി പ്രതികൾക്ക് നിർദ്ദേശം നൽകി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് അകത്തേക്ക് ഷൂ വീണില്ലല്ലോ എന്നും പിന്നെങ്ങനെ വധശ്രമം നിലനിൽക്കുമെന്നും പൊലീസിനോട് കോടതി ചോദിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്തായിരുന്നു കോടതി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതും പൊലീസിനെ വിമർശിച്ചതും. ഇന്നലെ, പെരുമ്പാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകർ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണത്
.

You might also like

-