നെടുങ്കണ്ടത്ത് നവ കേരള സദസിനിടെ മാധ്യമ പ്രവർത്തകനെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ മര്‍ദിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ഉടുമ്പൻചോല മണ്ഡലത്തിലെ നവ കേരളസദസ് വേദിയായനെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്തേക്ക് എം.എം. മണി എം.എൽ.എ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകന്റെ കഴുത്തിന് പിടിച്ചു പുറത്തേക്കെറിഞ്ഞത്

0

നെടുങ്കണ്ടം| ഇടുക്കിജില്ലയിലെ നെടുങ്കണ്ടത്ത് നവ കേരള സദസിനിടെ മാധ്യമപ്രവര്ത്തകന് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്റെ ക്രൂര മര്‍ദനം . മംഗളം സീനിയർ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെയാണ് കാര്യങ്ങൾ ഒന്നുമില്ലാതെ ക്രൂരമായി മർദ്ധിച്ചത്
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ഉടുമ്പൻചോല മണ്ഡലത്തിലെ നവ കേരളസദസ് വേദിയായനെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്തേക്ക് എം.എം. മണി എം.എൽ.എ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകന്റെ കഴുത്തിന് പിടിച്ചു പുറത്തേക്കെറിഞ്ഞത്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സാനിധ്യത്തിലായിരുന്നു മർദ്ധനം . ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിൽ സുരക്ഷാ ഉദ്യോഗസ്ഥൻ  ആദ്യം തള്ളിയപ്പോൾ മാദ്ധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞങ്കിലും പിന്നീട് വീണ്ടും മർദ്ദിക്കുകയായിരുന്നു. മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും ഇയാൾ വിടാതെ കഴുത്തിൽ ഞെക്കി പിടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.

അതേസമയം നവകേരള സദസിന്റെ ചിത്രമെടുക്കുന്നതിനിടെ മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു. എല്‍ ഡി എഫ് ജില്ലാ നേതൃത്വത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ക്ഷണപ്രകാരമാണ് നവകേരള സദസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാധ്യമ സംഘം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പത്ര ഫോട്ടോഗ്രാഫറാണെന്ന് അറിയാതെ അല്ല സുരക്ഷ ഉദ്യോഗസ്ഥന്‍ എയ്ഞ്ചല്‍ അടിമാലിയെ മര്‍ദിച്ചത്. തൊടുപുഴയിലും ചെറുതോണിയിലും അടിമാലിയിലും എയ്ഞ്ചല്‍ മുഖ്യമന്ത്രിയുടെ അടക്കം ചിത്രങ്ങള്‍ വേദിയില്‍ കയറി പകര്‍ത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. ഈ ഉദ്യോഗസ്ഥന്‍ മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു എന്നത് വ്യക്തമാണ്. മന്ത്രിമാരും എം എം മണി എം എല്‍ എയും സി വി വര്‍ഗീസും അടക്കമുളള സി പി എം നേതാക്കളും ഇടപെട്ടിട്ടും ഇയാള്‍ അതിക്രമം തുടരുകയായിരുന്നു.  ഇയാളെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുളള അവസരം ഒരുക്കണമെന്നും ഇടുക്കി പ്രസ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

You might also like

-