ഭരണഘടന സംരക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം”, രാജാ പടേരിയയുടെ പരാമർശത്തിനെതിരെ അന്വേഷണം

”മോദി തെരഞ്ഞെടുപ്പ് നിർത്തലാക്കും. മോദി രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വിഭജിക്കും. ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം”,

0

ഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജാ പടേരിയ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഭരണഘടനയെ സംരക്ഷിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്നായിരുന്നു പ്രസ്താവന. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മോദി തെരഞ്ഞെടുപ്പ് നിർത്തലാക്കും. മോദി രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വിഭജിക്കും. ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം”, എന്നാണ് മധ്യപ്രദേശിലെ പന്ന ജില്ലയിലെ പവായ് പട്ടണത്തിൽ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പടേരിയ പറഞ്ഞത്.എന്നാൽ കൊല്ലുക എന്നു പറ‍ഞ്ഞതിലൂടെ താൻ ഉദ്ദേശിച്ചത് മോദിയെ തോൽപിക്കുകയാണെന്ന് പടേരിയ വിശദീകരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ബിജെപി നേതാക്കളിൽ പലരും പടേരിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

വീഡിയോ വൈറലായതിനു പിന്നാലെ രാജ പടേരിയക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. ”രാജ പടേരിയയ്‌ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പരാമർശങ്ങൾ വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും,” പന്നയിലെ പോലീസ് സൂപ്രണ്ട് ധർമ്മരാജ് മീണ പറഞ്ഞു.

കോൺഗ്രസ് മുസോളിനിയുടെ പാതയാണ് പിന്തുടരുന്നതെന്നും മഹാത്മാഗാന്ധിയുടേതല്ലെന്നും ബിജെപി ആഞ്ഞടിച്ചു. കോൺഗ്രസ് പാർട്ടി മഹാത്മാഗാന്ധിയുടെ പാതയല്ല പിന്തുടരുന്നത് എന്നു വ്യക്തമാക്കുന്ന പടേരിയയുടെ പ്രസ്താവന തന്റെ ശ്രദ്ധയിൽ പെട്ടതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

You might also like

-