പള്ളി പ്രശ്നത്തിൽ പ്രതിഷേധംകടുപ്പിച്ചു യാക്കോബായ പക്ഷം , സഭ രാഷ്ട്രപതിയെ കാണും

സുപ്രിം കോടതി വിധിയിലെ ശരികേട് പ്രധാനമന്ത്രിയെയും രാഷ്രപതിയെയും നേരികണ്ടു ധരിപ്പിക്കും

0

പിറവം : പള്ളി തര്‍ക്ക വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും മലങ്കര സഭാ തലവന്‍അന്ത്യോഖ്യ പാത്രിയാര്‍ക്കീസ് ബാവയെ അംഗികാരിക്കാത്ത ഓർത്തഡോൿസ് സഭയോട് ചെന്ന് പോകാനാവില്ലന്ന നിലപാടിലാണ് യാക്കോബയ പക്ഷം സുപ്രിം കോടതി വിധിയിലെ ശരികേട് പ്രധാനമന്ത്രിയെയും രാഷ്രപതിയെയും നേരികണ്ടു ധരിപ്പിക്കും പിറവത്തെ പൊലീസ് നടപടിക്ക് പിന്നാലെ കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് യാക്കോബായ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സുപ്രിം കോടതി വിധി അംഗീകരിക്കാന്‍ തങ്ങല്‍ ഒരുക്കമാണെന്നും എന്നാല്‍ വിധിയെ പൂര്‍ണതോതില്‍ അംഗീകരിക്കാന്‍ ഓര്‍ത്തഡേോക്സ് വിഭാഗം തയ്യാറല്ലെന്നും യാക്കോബായ സഭാ നേതൃത്വം ആരോപിച്ചു.

വിഷയത്തില്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനും ഒരുങ്ങുകയാണ് യാക്കോബായ സഭ. അതേസമയം പിറവം പള്ളിയില്‍ നാളെ ഓർത്തഡോക്സ്‌ പക്ഷം വൈദികന്റെ കാർമികത്വത്തിൽ കുർബാന നടക്കും. പള്ളി പൂര്‍ണമായും കലക്ടറുടെ നിയന്ത്രണത്തിലായതോടെ സംഘര്‍ഷമില്ലാതെ സുപ്രിം കോടതി വിധി നടപ്പിലാക്കാനാവുമെന്നാണ് പ്രതീക്ഷ. പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

You might also like

-