അണകെട്ട് തുറക്കാൻ പരമാവധി ജലനിരപ്പാവാൻ കാത്തിരിക്കില്ല: ഇ ചന്ദ്രശേഖരൻ. നീരൊഴുക്ക് ബാധിക്കുന്നത് 40 കുടുംബങ്ങളെ

അണക്കെട്ട് തുറക്കുകയാണെങ്കിൽ നാലു പഞ്ചായത്തുകളിലായി 40 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റി പാർപ്പിക്കേണ്ടി വരിക. വാഴത്തോപ്പ് പഞ്ചായത്തിൽ മാത്രം 22 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം.അണക്കെട്ടിന്‍റെ ഷട്ടർ തുറക്കുന്നത് പെരിയാറിന്‍റെ തീരത്തിലുള്ള 200 കുടുംബങ്ങളെ ആയിരിക്കും ബാധിക്കുക

0

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ജലനിരപ്പ് 2403 അടിയാകാന്‍ കാത്തിരിക്കില്ലന്ന് റവന്റ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു . മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. അണക്കെട്ടിലെ വെള്ളം രാത്രി തുറന്നുവിടില്ല ഏതു സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആഘാതം കുറയ്ക്കാന്‍ പരമാവധി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അണക്കെട്ടിന്‍റെ ഷട്ടർ തുറക്കുന്നത് ഏറ്റവുമാദ്യം ബാധിക്കുന്നത് 40 കുടുംബങ്ങളെ. അണക്കെട്ട് തുറക്കുകയാണെങ്കിൽ നാലു പഞ്ചായത്തുകളിലായി 40 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ മാറ്റി പാർപ്പിക്കേണ്ടി വരിക. വാഴത്തോപ്പ് പഞ്ചായത്തിൽ മാത്രം 22 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം.അണക്കെട്ടിന്‍റെ ഷട്ടർ തുറക്കുന്നത് പെരിയാറിന്‍റെ തീരത്തിലുള്ള 200 കുടുംബങ്ങളെ ആയിരിക്കും ബാധിക്കുക. അതേസമയം, അടിയന്തിര സാഹചര്യങ്ങളെ കണക്കിലെടുത്ത് വളരെ വേഗതയിലാണ് മുന്നൊരുക്കങ്ങൾ നടക്കുന്നത്. പെരിയാറിലേക്ക് വെള്ളം ഒഴുകുന്നതിന് തടസമുണ്ടാകാതിരിക്കാൻ ചെറുതോണി പാലത്തിനടിയിലെ തടസങ്ങൾ നീക്കി. ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകളുടെ അറ്റകുറ്റപണികളും പൂർത്തിയാക്കി.

വ്യോമസേനയുടെ രണ്ടു ഹെലികോപ്ടറുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിന് എപ്പോൾ വേണമെങ്കിലും സജ്ജമാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സർക്കാർ തേടിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പെരിയാറിന്‍റെ തീരത്തെ കെട്ടിടങ്ങളുടെ കണക്കെടുത്തിരുന്നു. ഇരുകരകളിലുമായി 50 മീറ്റർ പരിധിയിൽ 260 കെട്ടിടങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നു.
അതേസമയം, അണക്കെട്ട് തുറക്കുന്നതിന് 12 മണിക്കൂർ മുമ്പെങ്കിലും അറിയിപ്പ് നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

IDUKKI RESERVOIR 31.07-2018
Reservoir level at 11.00am -2395.40 ft
F R L -2403 ft

You might also like

-