ഭയാശങ്കക്ക് വകയില്ല ഒറ്റയടിക്ക് അണക്കെട്ട് തുറന്നു വിടില്ല മന്ത്രി എംഎം മണി; ‘സര്‍ക്കാര്‍ സജ്ജം, ആശങ്ക വേണ്ട’

എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2397, 2398 അടിയില്‍ ജല നിരപ്പെത്തുന്ന ഘട്ടത്തില്‍ ഷട്ടറുകള്‍ തുറക്കും. 2396 അടിയിലെത്തുമ്പോള്‍ അടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും.

0

ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി. “ഒറ്റയടിക്ക് ഒന്നും ഡാം തുറന്നുവിടില്ല എല്ലാ സുരക്ഷ മുകരുതലുകളും എടുത്തശേഷം മാത്രമേ ഡാം തുറക്കും” ഡാം തുറന്നാൽ അത് ഘട്ടംഘട്ടമായി മാത്രമേ ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കു
എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2397, 2398 അടിയില്‍ ജല നിരപ്പെത്തുന്ന ഘട്ടത്തില്‍ ഷട്ടറുകള്‍ തുറക്കും. 2396 അടിയിലെത്തുമ്പോള്‍ അടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. എല്ലാ വിധത്തിലുമുള്ള ക്യാമ്പയിനും നടത്തിയിട്ടുണ്ട്. ദ്രുതകര്‍മ്മ സേനയും രംഗത്തുണ്ട്. ഒറ്റയടിക്ക് ഷട്ടറുകള്‍ തുറന്നാല്‍ വലിയ ദുരന്തമാണുണ്ടാവുക. എറണാകുളം ആലുവ നെടുമ്പാശേരി എന്നിവിടങ്ങളിലൊക്കെ വെള്ളം കയറും. ഓരോ ഘട്ടത്തിലും മുന്നറിയിപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ഭയാശങ്ക ജനിപ്പിക്കുന്ന പ്രചാരണം ഒട്ടും ശരിയല്ലെന്നും മന്ത്രി പറഞ്ഞു .

You might also like

-