ഇടുക്കി അണകെട്ട് അടിയന്ത്രിമായി തുറക്കേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവ്

അണക്കെട്ടിന്റെ പരമാവധി ജലനിരപ്പായ 2408.5 ജലം ഡാമിൽ സംഭരിക്കാൻ കഴിയും

0

IDUKKI RESERVOIR 31.07-2018
Reservoir level at 5.00Pm -2395.56ft
F R L -2403 ft

ചെറുതോണി :ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമിന്റെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദുതി ബോർഡ് വിലയിരുത്തി മഴയുടെ അളവിൽ സാരമായ കുറവുള്ളതിനാൽ വൃഷ്ടിപ്രദേശത്തുനിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യം ഇപ്പോഴില്ലെന്നും സ്ഥിതി നേരിടാന്‍
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്തില്‍ നടത്തിയ ഒരുക്കങ്ങള്‍
ശ്ലാഘനീയമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു.
ചൊവ്വാഴ്ച ഒരു മണിക്കൂറില്‍ ശരാശരി 0.02 അടി വെള്ളമാണ് വര്‍ധിച്ചത്. കഴിഞ്ഞ
17 മണിക്കൂറില്‍ 0.44 അടിയുടെ വര്‍ധന മാത്രമാണ് ഉണ്ടായത്. ജനങ്ങള്‍
ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല എന്ന് മന്ത്രി വ്യക്തമാക്കി. മുന്‍കൂട്ടി
അറിയിപ്പ് നല്‍കിയശേഷമേ ട്രയല്‍ റണ്‍ നടത്തുകയോ ഷട്ടറുകള്‍
തുറന്നുവിടുകയോ ചെയ്യുകയുള്ളൂ. ചെറുതോണി പട്ടണത്തിലെ ചെക്ക് ഡാം മൂലം
ഒഴുക്കിന് തടസമുണ്ടായാല്‍ ട്രയല്‍ റണ്‍ നടത്തുന്ന വേളയില്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കും. ചെറുതോണി ഡാം മുതല്‍ പനങ്കുട്ടിവരെയുള്ള
പ്രദേശങ്ങളില്‍ ഒഴുക്കു തടസപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും. ലോവര്‍
പെരിയാറിലെയും ഇടമലയാറിലെയും വെള്ളം ഭൂതത്താന്‍ കെട്ടില്‍ എത്തിയാല്‍
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയും

ജലനിരപ്പ് 2395 അടിയിലായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നു് മണി വരെയുള്ള കണക്കനുസരിച്ച് ജലനിരപ്പ് 2395.50 അടിയായിട്ടുണ്ട്. ഇത് 2397 അടി ഉയരത്തിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

അതേസമയം, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രിയും ഇടുക്കി ജില്ലാ അധികൃതരും വ്യക്തമാക്കി. ജില്ലാഭരണകൂടം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഡാമിന്റെ മൊത്തം സംഭരണശേഷിയുടെ 91.06 ശതമാനം ജലനിരപ്പായിട്ടുണ്ട്. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. എന്നാൽ അടിയന്തര സാഹചര്യത്തിൽ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പായ 2408.5 ജലം ഡാമിൽ സംഭരിക്കാൻ കഴിയും . എന്നാൽ മഴ തുടർന്നാൽ ഇങ്ങനെ ജലം സംഭരിക്കാൻ കഴിയില്ലെന്നും വൈദുതി ബോർഡ് വിലയിരുത്തുന്നു

You might also like

-