ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്ന്നു 24 മണിക്കൂറിനിടെ 0.68 അടി ജലനിരപ്പുയർന്ന് 2395.26 അടിയിലെത്തി , പെരിയാർ തീരം ജാഗ്രതയിൽ

മഴകുറഞ്ഞാൽ ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു അതേസമയം പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും കളക്ടർ പറഞ്ഞു

0


ചെറുതോണി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്ന്നു .ഇന്നലെ രാവിലെ 6 മണിക്ക് ഡാമിലെ ജലനിരപ്പ് 2394.58 പിന്നിട്ടിരുന്നു . ഇരുപത്തിനാലു മണിക്കൂർ പിന്നിടുമ്പോൾ ജലനിരപ്പ് 0.68 അടി വര്ധത്തിച്ചു 2395.28ൽ എത്തിയിരിക്കുകയാണ് . ഡാം ഉൾപ്പെടുന്ന വൃഷ്ടി പ്രദേശത്ത് ഇന്നലെയും ശ്കതമായ മഴ ലഭിച്ചു 36.06 മില്ലിമീറ്റർ മഴയാണ് വൃഷ്ടിപ്രദേശത്തുലഭിച്ചത് ശക്തമായ നീരൊഴുക്കിനെ തുടർന്ന്
ഡാമിന്റെ സംഭരണ ശേഷിയുടെ 91.06ശതമാനം പിന്നിട്ടു . ഡാം തുറക്കേണ്ട സഹചര്യമുണ്ടായാൽ നീരൊഴുക്കിന് തടസ്സമുണ്ടാകാതിരിക്കുന്നതിന് പെരിയാറിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് .പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശവും ജില്ലാഭരണകൂടം നൽകിയിട്ടുണ്ട് ഡാം തുറന്നാൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് വലിയ പ്രശ്ങ്ങൾ ഉണ്ടാകാൻ കിനിടയില്ല അതേസമയം പെരിയാർ കയറി നിർമാണപ്രവർത്തനം നടത്തിയിട്ടുള്ളവരെ നീരൊഴുക്ക് സാരമായി ബാധിയ്ക്കും . ചെറുതോണി മുതൽ പനംകുട്ടി വരെ നീരൊഴുക്കുനടക്കുന്ന പെരിയാറിനുള്ളിൽ വലിയതോതിൽ കയ്യേറ്റം നടന്നിട്ടുണ്ട് . പ്രധാനമയുമായുംകൃഷിക്കായിരിക്കും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാകുക പെരിയാറിനുളിൽ നിരവധി പ്രദേശങ്ങൾ കൃഷിയിടങ്ങളായി പരിണമിച്ചിട്ടുണ്ട് ഇവിടെ നീരൊഴുക്കുണ്ടായാൽ നാശനഷ്ടമുണ്ടായേക്കാം പെരിയാറിൽ കൂടുതൽ നിർമാണ പ്രവർത്തങ്ങൾ നടന്നിട്ടുള്ളത് ചെറുതോണി പട്ടണത്തിൽ തന്നെയാണ് . പെരിയാറിനുള്ളിൽ തന്നെ ഒന്നിലധികം വൻകിട നിർമാണങ്ങളാണുള്ളത് , ഇത്തരം നിർമാണങ്ങളും കൃഷിയും മറ്റും നീരൊഴുക്കിലെ കുത്തൊഴുക്കിൽ പെട്ട് തകരാനിടയാൽ നദിയുടെ സ്വോഭാവിക ഒഴുക്ക് തടസ്സപ്പെടുകയും തീരങ്ങളി അതുപ്രശനമുണ്ടാക്കിയും ചെയ്യുമെന്ന് ജനങ്ങളുടെ ആശങ്ക എന്നാൽ നിർമാണങ്ങൾ കുടത്തലായി ബാധിക്കുന്നില്ലന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ .മുൻപ് ഇടുക്കി അണകെട്ട് തുറന്ന് വിട്ട പൊഴെല്ലാം പെരിയാറിൽ ജലനിരപ്പുകുറവായിരുന്നു എന്നാൽ ഈ തവണ പെരിയാറിൽ നീരൊഴുക്ക് വളരെ ശക്തമാണ് .ഇതും ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കുരുടാതെ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് കാരമിതമായി നിലാകുമ്പോൾ തന്നെ ഇടുക്കി തുറന്നുവിടുന്ന സാഹചര്യമുണ്ടായാൽ അത് കൊച്ചി മേഖലയെ സാരമായി ബാധിക്കിനിടെന്നു വിലയിരുത്തപ്പെടുന്നു എന്നാൽ യാതൊന്നിനും നാശനഷ്ടമുണ്ടാകാത്ത രീതിയിൽ കുറഞ്ഞ അളവിൽ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ട ജലനിരപ്പ് ക്രമീകരിക്കാനാവും ഉദ്യോഗസ്ഥർ ശ്രമിക്കുക . ഇതിനായി സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ വൈദുതി ബോർഡ് ചുമതല പെടുത്തിയിട്ടുണ്ട്

ഡാം എങ്ങനെ തുറക്കും

ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 2397 അടിപിന്നിട്ടാൽ അണകെട്ട് തുറന്നുവിട്ടു ജലനിരപ്പ് ക്രമീകരിക്കാനാവും വൈദുതി ബോർഡ് ശ്രമിക്കുക . ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളിൽ മധ്യത്തിലുള്ള ഷട്ടർ 40 സെന്റിമീറ്റർ സാവധാനം ഉയർത്തിയാവും നീരൊഴുക്കാരഭിക്കുക . 30 അടി നീളമുള്ള ഷട്ടർ ഇപ്രകാരം ഉയർത്തുമ്പോൾ 300 മീറ്റർക്യുബ് വെള്ള ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകും . അതായത് 44629 ലിറ്റർ വെള്ളം ഒരു സെക്കൻഡിൽ ഡാമിൽ നിന്നും നിർഗമിക്കും .ഡാമിലേക്ക് ഒഴുകിയെത്തുന്ന നീരൊഴുക്കും വൈദുതി ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവിനനുപാതികമായിട്ടായിരിക്കും ഡാംതുറന്നുവിടുന്നത് ക്രമീകരിക്കുക . ഇപ്പോൾ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഒരുദിവസം വൈദുതി ഉത്പാദിപ്പിക്കാൻ മൂലമറ്റം പവർ ഹൗസിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അഞ്ചിരട്ടി വെള്ളമാണ്.അതുകൊണ്ടാണ് ഉത്പാദനം പരാമവതിയാക്കിയിട്ടും ഡാമിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കയുന്നത് ..നടുവിലെ ഷട്ടർ തുറന്ന് നീരൊഴുക്കിന്റെ ഗതിയും ശക്തിയും മനസ്സിലാക്കിയ ശേഷമാകും നടുവിൽ ഷട്ടറിന് ഇരുവശവുമുള്ള ഷട്ടറുകൾ 40 സെന്റിമീറ്റർ വീതം പിന്നീടുയർത്തുക ഇത്തരത്തിൽ നീരൊഴുക്ക് ക്രമീകരിക്കുമ്പോൾ അപകട സാധ്യത കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു .മഴകുറഞ്ഞാൽ ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു അതേസമയം പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും കളക്ടർ പറഞ്ഞു .ഡാം ഇപ്രകാരം തുറന്നുവിട്ട ജലമൊഴുക്കി ജലനിരപ്പുക്രമീകരിക്കുമ്പോൾ വൈദുതി മേഖലക്ക് കനത്ത സാമ്പത്തികനഷ്ടവും സംഭവിക്കുന്നുണ്ട്

You might also like

-