ഇടുക്കി അണകെട്ട് ജലനിരപ്പ് വീണ്ടും ഉയർന്നു .പ്രദേശത്തു ഓറഞ്ച് അലേർട്ട് . ജാഗ്രത നിർദേശം .ഭയപ്പെടേണ്ടതില്ലന്ന് ജില്ലാഭരണകൂടം
ജാഗ്രത ഭയപ്പെടുത്തലല്ല മുൻകരുതൽ ..

ചെറുതോണി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ . സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു .അണക്കെട്ടിലെ ജലനിരപ്പ് 2394.96 അടിപിന്നിട്ട സാഹചര്യത്തിലാണ് ഓറഞ്ച് അലേർട്ട് പ്രഖാപിച്ചിട്ടുള്ളത് . ഓറഞ്ച് അലേർട്ട് എന്നത് അണകെട്ട് ഉടൻ തുറന്നുവിടുമെന്ന് അർത്ഥമില്ലെന്ന് അധികൃതർ അറിയിച്ചു .അണക്കെട്ടിൽ വർധിച്ചു വരുന്ന ജലനിരപ്പ് ആശങ്കാജനകമല്ലന്നും ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവില്ലന്നും ജില്ലാഭരണകൂടം അറിയിച്ചു