ഇടുക്കി അണക്കെട്ടിന്റെ നിരോധിത മേഖലയിൽ ചിത്രമെടുക്കുന്നത് തടഞ്ഞ പോലീസ് കാരനെ യുവതികൾ സംഘം ചേർന്ന് ആക്രമിച്ചു
അക്രമം നടത്തിയ സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കാമായിരുനെങ്കിലും ഇടുക്കി സി ഐ പോലീസുകാരന്റെ പരാതി പരിഗണിക്കാതെ അക്രമി സംഘത്തെ വിട്ടഴിച്ചതിനെതിരെ സേനക്കുള്ളതിൽ വ്യാപക പ്രദിഷേധം രൂപപ്പെട്ടിട്ടുണ്ട്,
ചെറുതോണി: ഇടുക്കി അണക്കെട്ടിന് മുകളില്‍ വാഹനത്തില്‍ എത്തിയവരില്‍ സുരക്ഷാവീഴ്ച്ച കണ്ടത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ത്രീകള്‍ ചേര്‍ന്ന സംഘം മര്‍ദ്ദിച്ചു. ഡാമിന്‍റെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ച ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ചന്ദ്ര ബാബു(26)നാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച്ച വൈകുന്നേരം 4.37 നായിരുന്നു സംഭവം. സ്‌കോര്‍പ്പിയോ വാഹനത്തില്‍ ഇടുക്കി അണക്കെട്ടിന് മുകളിലൂടെ വന്ന വാഹനത്തില്‍ ഇരുന്ന സ്ത്രീ മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുരങ്കത്തിന് സമീപം ഡ്യൂട്ടിലൂണ്ടായിരുന്ന പൊലീസുകാര്‍ വാഹനം കൈകാണിച്ച് നിര്‍ത്തി വീഡിയോ പിടിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങി. വാഹനം മുന്നോട്ട് കയറ്റി നിര്‍ത്തിയതിന് ശേഷം രണ്ട് സ്ത്രീകള്‍ പൊലീസ്‌കാരെ അസഭ്യം പറഞ്ഞ് കൊണ്ട് വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി. ഇതില്‍ ഒരു സ്ത്രീ വാഹനം ഓടിച്ചിരുന്ന താടിക്കാരനില്‍ നിന്ന് താക്കോല്‍ക്കൂട്ടം വാങ്ങി അതുമായി ഫോണ്‍ കൈവശം ഇരുന്ന പൊലീസ്‌കാരന് നേരെ പാഞ്ഞടുക്കുയായിരുന്നു. ഇവര്‍ താക്കോല്‍ ഉപയോഗിച്ച് പൊലീസ്‌കാരന്‍റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. അപ്രതിക്ഷിതമായി സ്ത്രീകളില്‍ നിന്ന് ഉണ്ടായ അക്രമണത്തില്‍ പൊലീസുകാരന്‍ തറയില്‍ വീണു.ഈ സമയം ഡ്യുട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഓടിയെത്തിയാണ് സ്ത്രീകളുടെ ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷിച്ചത്. സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്ന ആള്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്‍മാരും മറ്റരു സ്ത്രീയും വാഹനത്തില്‍ ഉണ്ടായിരുന്നു. ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ പൊലീസുകാര്‍ വിവരം അറിയിച്ച് ഇവരുടെ വാഹനം പോകാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ചു. ഇതോടെ സ്ത്രീകള്‍ ഡാമിന് മുകളിലൂടെ മറ്റ് വാഹനങ്ങള്‍ കടത്തിവിടാന്‍ അനുവദിക്കാതെ ആംബുലന്‍സ് ഉള്‍പ്പെടെ അതുവഴി വന്ന വാഗനങ്ങള്‍ തടഞ്ഞിട്ടു. ഇടുക്കി സി ഐ സംഭവസ്ഥലത്ത് എത്തി വാഹനവും ആളുകളെയും കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിച്ച ഇവരെ പിന്നീട് വിട്ടയച്ചു.
മര്‍ദ്ദനമേറ്റ പൊലീസ്‌കാരന് നെഞ്ച് വേദന ഉണ്ടായതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാരന്‍റെ പരാതിയെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന നാരകക്കാനം സ്വദേശിയായ സ്ത്രീക്ക് എതിരെ കേസെടുത്തു.അതിനിടെ അക്രമം നടത്തിയ സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കാമായിരുനെങ്കിലും ഇടുക്കി സി ഐ പോലീസുകാരന്റെ പരാതി പരിഗണിക്കാതെ അക്രമി സംഘത്തെ വിട്ടഴിച്ചതിനെതിരെ സേനക്കുള്ളതിൽ വ്യാപക പ്രദിഷേധം രൂപപ്പെട്ടിട്ടുണ്ട്, കഴിഞ്ഞ ഒരുമാസമായി ജില്ലയില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ രാപകല്‍ വിശ്രമം ഇല്ലാതെ ജോലിചെയ്ത പൊലീസ്‌കാര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പൊതുജനങ്ങള്‍ക്കിടയിലും പ്രതിഷേധം വ്യാപകമായി. അതീവ സുരക്ഷാമേഖലയായ ഇടുക്കി അണക്കെട്ടിന് മുകളിലൂടെ ജില്ലയിലെ പ്രധാന റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെ ആയതിനെ തുടര്‍ന്നാണ് താല്‍കാലികമായി പൊലീസ് നിയന്ത്രണത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരുന്നത്.