ഇന്ത്യയിലെ പെട്രോള്‍ വില 78 മുതല്‍ 86 രൂപ …ഇന്ത്യാ 15 രാജ്യങ്ങളിലേക്ക് പെട്രോളും ഡീസല്‍ 29 രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നത് ലിറ്ററിന് 34 രൂപക്ക് ആരോപണങ്ങളുമായി കോണ്‍ഗ്രസ്

മോദി സര്‍ക്കാര്‍ പെട്രോളും ഡീസലും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് കുറഞ്ഞ വിലയ്ക്ക്

0

ഡൽഹി :   ഇന്ധന വിലയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്ത് ഇന്ധന വില റെക്കോഡിലെത്തി നില്‍ക്കേ  വില കുറവിൽ കേന്ദ്ര സര്‍ക്കാര്‍ പെട്രോളും ഡീസലും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്ത് ഇന്ധന വില വര്‍ധന കാരണം സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ത്യയിലെ പെട്രോള്‍ വില 78 മുതല്‍ 86 രൂപ വരെയാണ്. ഡീസലിന് വില 70 മുതല്‍ 75 രൂപ വരെയാണ്. അതേസമയം മോദി സര്‍ക്കാര്‍ 15 രാജ്യങ്ങളിലേക്ക് പെട്രോളും ഡീസല്‍ 29 രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നത് കുറഞ്ഞ വിലയ്ക്കാണ്. ലിറ്ററിന് 34 രൂപയാണ് കയറ്റുമതി ചെയുന്ന പെട്രോളിന് ഇന്ത്യ ഈടാക്കുന്നത്. ഡീസലിന് 37 രൂപയും. കുറഞ്ഞ വിലയ്ക്ക് മലേഷ്യ,ഇംഗ്ലണ്ട്, ഇസ്രയേല്‍, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യ ഇന്ധനം കയറ്റുമതി ചെയുന്നത്.

കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ധന വില്‍പന ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. പക്ഷേ ഇത് കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇതിന് അടുത്ത തിരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു

You might also like

-