പയ്യന്നൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

മരിക്കുന്നതിന് മുൻപ് വിജീഷും, വീട്ടുകാരും ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് സുനിഷ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന് പുറമേ സുനിഷയും വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിജീഷിനെ കസ്റ്റഡിയിൽ എടുത്തത്.

0

കണ്ണൂർ : പയ്യന്നൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. വെള്ളൂർ സ്വദേശി വിജീഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യും.കോറോം സ്വദേശിനി സുനിഷയാണ് ഭർതൃവീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. മരിക്കുന്നതിന് മുൻപ് വിജീഷും, വീട്ടുകാരും ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് സുനിഷ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന് പുറമേ സുനിഷയും വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിജീഷിനെ കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുനിഷയുടെ ആത്മഹത്യ.
ഒന്നര വർഷം മുൻപായിരുന്നു സുനിഷയുടേയും വിജീഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കൾ സുനിഷയുമായി അകൽച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനിഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനിഷ ബന്ധുക്കളെ അറിയിക്കുകയായിരുന്നു

You might also like