കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് ബെൻസ് കാർ അപകടം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
"കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്ന് മന്ത്രി പറഞ്ഞു
കൊച്ചി| ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കുടുംബം ആവശ്യപ്പെടുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണ്. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും നിയമങ്ങൾ കാര്യക്ഷമമല്ല എന്ന പരാതികൾ ഉണ്ട്. പരിഷ്കരണത്തിന്റെ കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചേരാനല്ലൂരില്‍ 17കാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണൻ്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
“കേസ് ശരിയായ ദിശയിൽ പോകും. സർക്കാർ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്ന് മന്ത്രി പറഞ്ഞു. ജയബാലകൃഷ്ണന്റെ കുടുംബത്തിനൊപ്പം എല്ലാവരും ഉണ്ടാകും. അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ് ഗുരുതരമല്ലെന്ന് മന്ത്രി പറഞ്ഞു
ലഹരി ഉപയോഗിച്ചു വാഹനം ഓടിച്ചാൽ കർശന നടപടിയുണ്ടാവും. പൊലീസ് പരിശോധനയിൽ ആരുമിനി പരാതി പറയരുത്. അപ്പീലിലെ പ്രോസിക്യൂഷൻ പിഴവ് ഗുരുതര പിഴവല്ല. അത് തിരുത്തി നൽകിയിട്ടുണ്ട്. ഭദ്ര കീർത്തി എനിക്ക് മകളെ പോലെയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ജയ ബാലകൃഷ്ണൻ്റെ മകള്‍ ഭദ്ര കീർത്തിയും പ്രതികരിച്ചു.