കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിൽ മുല്ലപ്പള്ളി രാമചന്ദ്രന്‍

ഗവണ്‍മെന്റ് വന്ന ശേഷം ഇപ്പോള്‍ അഞ്ചു മാസം കടന്നുപോവുകയാണ്. കഴിഞ്ഞ അഞ്ചുമാസമായിട്ട് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അനിശ്ചിതാവസ്ഥയിലാണ്. വല്ലാത്തൊരു സ്തംഭനം. കെപിസിസിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മന്ത്രിയാണല്ലോ. വൈദ്യുതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ്. വളരെ ഉത്തരവാദിത്വമുണ്ട്

കോഴിക്കോട്|കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനസംഘടന വേഗത്തില്‍ നടപ്പാക്കണം. പുതിയ അധ്യക്ഷന്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് യഥാസമയം പറയാന്‍ കഴിയുന്നില്ല. സംഘടനാ ചുമതലയുള്ള കേരളത്തിലെ നേതാവിന് ഇക്കാര്യങ്ങളൊക്കെ അറിയാമെന്നുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഗവണ്‍മെന്റ് വന്ന ശേഷം ഇപ്പോള്‍ അഞ്ചു മാസം കടന്നുപോവുകയാണ്. കഴിഞ്ഞ അഞ്ചുമാസമായിട്ട് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അനിശ്ചിതാവസ്ഥയിലാണ്. വല്ലാത്തൊരു സ്തംഭനം. കെപിസിസിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മന്ത്രിയാണല്ലോ. വൈദ്യുതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ്. വളരെ ഉത്തരവാദിത്വമുണ്ട്. രാജിവെക്കാന്‍ തയ്യാറാവുന്ന കാര്യം അദ്ദേഹം എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള ചുമതല ഹൈക്കമാന്‍ഡിനുണ്ട്. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതാക്കന്മാര്‍ക്കുണ്ട്. എല്ലാവരും ആലോചിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത് – അദ്ദേഹം പറഞ്ഞു.
കെപിസിസിക്ക് ഒരു പ്രസിഡന്റ് ഇല്ലാത്തതുകൊണ്ടാണ് യഥാസമയം മാധ്യമങ്ങളെ കണ്ട് കോണ്‍ഗ്രസിന്റെ നിലപാട് എന്താണ്,വീക്ഷണം എന്താണ്, സമീപനം എന്താണെന്ന് എന്നതിനെകുറച്ച് പറയാന്‍ സാധിക്കാതെ പോകുന്നത്. പെട്ടന്ന് പ്രസിഡന്റിനെ കണ്ടെത്തണം. അതിനു ചുമതല, കെപിസിസിയുടെ നേതാക്കന്മാരോടൊപ്പം തന്നെ ഹൈക്കമാന്‍ഡിനാണ്. ഹൈക്കമാന്‍ഡിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കേരളക്കാരനാണ്. അദ്ദേഹത്തിന് ആരെക്കാളും നന്നായിട്ട് ഈ കാര്യം അറിയാം – അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മാസത്തെ ഗവണ്‍മെന്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഞാന്‍ വളരെ സംതൃപ്തനാണ്. ഗവണ്‍മെന്റ് തുടക്കം വളരെ നന്നായിരിക്കുന്നു. മാത്രവുമല്ല, എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും വളരെ സംതൃപ്തരാണ്. ഗവണ്‍മെന്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍. എനിക്ക് ആ കാര്യത്തില്‍ അശേഷം സംശയമില്ല. ഒരു ഗവണ്‍മെന്റും ഇത്രയും ഹൃസ്വമായ കാലത്ത് ഇത്രയും ദൂരം സഞ്ചരിക്കാന്‍ സാധിച്ചിട്ടില്ല, വികസന കാര്യത്തില്‍. പിന്നെ മുഖ്യമന്ത്രി ആദ്യത്തെ പ്രസംഗം തന്നെ നമുക്കറിയാം. അതൊരു വികസനത്തിന്റെ റോഡ് മാപ്പായിരുന്നു. എങ്ങനെ മുന്നോട്ടു പോകണമെന്നതിനെക്കുറിച്ചുള്ള ഒരു രൂപരേഖയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസംഗം തന്നെ. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. ഈ നിമിഷം വരെ വളരെ സന്തോഷത്തോടുകൂടിയാണ് ജനങ്ങള്‍ സംതൃപ്തരാണ് – അദ്ദേഹം പറഞ്ഞു.

You might also like

-