പകർച്ചവ്യാധികൾ നിയത്രിക്കാൻ ഹൈപവർ കമ്മിറ്റി രോഗം പടരുന്നത് ആരുടെയും കൂറ്റംകൊണ്ടല്ല കെ മുരളീധരൻ
പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
തിരുവനന്തപുരം | പകർച്ചവ്യാധികൾ വ്യാപകമായതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ. എസ് എസ് ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യം നിയന്ത്രിക്കാന്‍ എല്ലാ മേഖലയും വേണം. അത് സ്വകാര്യവത്കരണമായിട്ട് ആരും കാണണ്ട. എനിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല മാത്രമേയുള്ളു – അദ്ദേഹം വിശദമാക്കി. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയില്‍ നിന്നുള്ള വിദഗ്ധന്‍മാരും കമ്മിറ്റിയില്‍ ഉള്‍പ്പെടും.
പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ മലമ്പനിയും റിപ്പേർട്ട് ചെയ്തു. ഇരിങ്ങല്ലൂർ സ്വദേശിയായ 63 കാരന് മലമ്പനി ബാധിച്ചത്.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുകൾ കാരണമാണ് തടസ്സപ്പെട്ടതെന്ന് രോഗ്യമന്ത്രി കെ മുരളീധരൻ വിശദീകരിച്ചു. ഇന്ന് ചേർന്ന യോഗത്തിൽ പകർച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. ചെയർമാൻ എസ് എസ് ലാൽ, കോ ഓർഡിനേറ്റർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. ജില്ല തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. പ്രത്യേക പ്രദേശങ്ങളിൽ നിപ വരുന്നതിനെ കുറിച്ച് പരിശോധന ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് എല്ല മരുന്നുകളും സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, വൃത്തി ഹീനമായ തട്ടുകൾ പൂട്ടാനും മിനറൽ വാട്ടർ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
സംസ്ഥാനത്ത് ജനുവരി മുതൽ ഈ മാസം വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം സംസ്ഥാനത്ത് 70 കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ അഞ്ച് ഷിഗെല്ല മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ഈ മാസം റിപ്പോർട്ട് ചെയ്ത 22 കേസുകൾ ഉൾപ്പെടെ 74 കേസുകളാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വയനാട്ടിൽ ഒരു വിദ്യാർഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച വിദ്യാർത്ഥിയുടെ സാമ്പിൾ ആണ് പോസിറ്റീവായത്. നിലവിൽ 21 പേർ ബത്തേരിയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതോടെ രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം 17 ആയി. വയനാട് ജില്ലയിൽ മാത്രം 538 വിദ്യാർഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
അതേസമയം പ്ലീഡര്‍ നിയമനം ആരുടെയും കുറ്റമല്ലെന്ന് കെ മുളീധരന്‍ പറഞ്ഞു. അദ്ദേഹം നല്ല വക്കീല്‍ ആയതുകൊണ്ടാണ് നിയമ്മിച്ചത്. പിണറായി വിജയന്റെ കേസ് നടത്തിയവര്‍ വിഡി സതീശന് വേണ്ടി വന്നാലും അവര്‍ കൃത്യമായി ജോലി ചെയ്യും. കക്ഷി ആരെന്നു നോക്കിയല്ല വക്കീലന്മാര്‍ വാദിക്കുന്നത് – അദ്ദേഹം പറഞ്ഞു. സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് ആരോഗ്യ മേഖലയില്‍ അടക്കം നിക്ഷേപം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെതിരെ സിപിഐഎം നടപടിയുണ്ടായതിലും അദ്ദേഹം പ്രതികരിച്ചു. പത്മകുമാറിനെ മയത്തിലൊന്ന് തലോടി വിടുകയായിരുന്നു സിപിഐഎം എന്ന് അദ്ദേഹം പറഞ്ഞു. പല സത്യങ്ങളും പുറത്തു പറയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുറത്താക്കല്‍ സസ്‌പെന്‍ഷന്‍ ആയത്. മയത്തില്‍ ഒന്ന് തലോടിവിട്ടു.