ബി ജെ പി യുമായി സഖ്യമുണ്ടാക്കുന്നതിന് ജെ.ഡി.എസി ന് മടിയില്ലെന്ന് കുമാരസ്വാമി
സേനയേക്കാൾ ഭേദം ബിജെപിയാണ്. ഇപ്പോൾ ശിവസേനയുമായി കൂട്ടുകൂടുന്നവർ പിന്നീട് ജെ.ഡി.എസ് ബി.ജെ.പിയുമായി കൂട്ടുചേരുന്നതിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി പറഞ്ഞു
ബെംഗളൂരു :കർണാടകയിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിന് ജെ.ഡി.എസിനു വിമുഖതയില്ലെന്നും ശിവസേനയേക്കാൾ ഭേദം ബി.ജെ.പിയാണെന്നും കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് കോണ്‍ഗ്രസ് സർക്കാർ രൂപീകരണത്തിനു തയാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയവെയാണ് കുമാരസ്വാമി ബി.ജെ.പിയുമായുള്ള സഖ്യസാധ്യതകൾ മുന്നോട്ടുവച്ചത്. കർണാടകയിൽ ഡിസംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാരസ്വാമിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന.
മഹാരാഷ്ട്രയിൽ മൃദുഹിന്ദുത്വമാണു ബി.ജെ.പി പിന്തുടരുന്നത്. എന്നാൽ ശിവസേനയുടെതു തീവ്രഹിന്ദുത്വ നിലപാടാണ്. സേനയേക്കാൾ ഭേദം ബിജെപിയാണ്. ഇപ്പോൾ ശിവസേനയുമായി കൂട്ടുകൂടുന്നവർ പിന്നീട് ജെ.ഡി.എസ് ബി.ജെ.പിയുമായി കൂട്ടുചേരുന്നതിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യത്തിനു താൽപര്യമില്ലെന്നു ജെ.ഡി.എസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാര്‍ക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം ബിജെപിക്കു കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ന്യൂനപക്ഷമാകും.കോൺഗ്രസുമായി ഇനിയൊരു സഖ്യത്തിനു താൽപര്യമില്ലെന്നു ജെഡിഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഖ്യസർക്കാർ താഴെ വീണതിനു തൊട്ടുപിന്നാലെയാണ് കർണാടകത്തിൽ കോൺഗ്രസ്– ജെ.ഡി.എസ് ബന്ധം പിരിഞ്ഞത്.