ഗുരുവായൂർ ദിവസ്സം അഴിമതി തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാം ഹൈക്കോടതി

തുഷാർ ഉൾപ്പെട്ട ഭരണ സ്മതിയുടെ കാലയളവിൽ രഞ്ജിത്ത്, രാജു എന്നിവരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയെന്നാണ് കേസ്.

0

കൊച്ചി :ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു.രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണ് കേസ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി ചന്ദ്രമോഹന്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം .നിയമനം നടത്തിയ കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി
വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ ഗുരുവായൂര്‍ ദേവസ്വം നിയമനത്തില്‍ അഴിമതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതി അനുമതി തേടിയത്  തുഷാർ ഉൾപ്പെട്ട ഭരണ സ്മതിയുടെ കാലയളവിൽ രഞ്ജിത്ത്, രാജു എന്നിവരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയെന്നാണ് കേസ്.

You might also like

-