റാഫേൽ ഇടപാടിൽ സർക്കാരിന് തിരിച്ചടി വിവരങ്ങൾ പത്തു ദിവസത്തിനുള്ളിൽ ഹാജരാക്കണം സുപ്രിം കോടതി

റഫേല്‍ ഇടപാടില്‍ ഇന്ത്യ വാങ്ങിയിട്ടുള്ള യുദ്ധവിമാനങ്ങളുടെ വിലയും അതിന് വന്ന ചെലവും അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

0

ഡൽഹി :റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് വിണ്ടും തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. റഫേല്‍ ഇടപാടില്‍ ഇന്ത്യ വാങ്ങിയിട്ടുള്ള യുദ്ധവിമാനങ്ങളുടെ വിലയും അതിന് വന്ന ചെലവും അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
നേരത്തെ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ മുഴുവന്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. അന്ന് വിലയും വിമാനത്തിന്റെ ആവശ്യകത സംബന്ധിച്ച വിവരങ്ങളുമാണ് കോടതി ആവശ്യപ്പെട്ടത്.

മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണക്കവെയാണ് വിലനിലവാരവും ചെലവുമടക്കമുള്ള എല്ലാ വിവരങ്ങളും പത്ത് ദിവസത്തിനകം ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ആവശ്യപ്പെട്ടത്

You might also like

-