ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍”ഐ ആം ഹിന്ദു അമേരിക്കന്‍ “പ്രചാരണം ആരംഭിച്ചു

0

വാഷിംഗ്ടണ്‍ ഡി സി: വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പുതിയ മൂവിമെന്റിന് തുടക്കം കുറിച്ചു.’ഐ ആം ഹിന്ദു അമേരിക്കന്‍’ എന്ന നാമകരണം ചെയ്ത ഈ പ്രചരണം അമേരിക്കയിലെ ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചാണെന്നും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദുയിസത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന അനുഭവങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യുന്നതിനും കഴിയും വിധത്തിലാണ് ഡിസംബര്‍ 4 ന് ഉത്ഘാടനം ചെയ്യപ്പെട്ട വെബ്‌സൈറ്റെന്ന് സംഘാടകര്‍ പറയുന്നു.

അമേരിക്കയില്‍ മുന്നൂറിലധികം കമ്മ്യൂണിറ്റി പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച് രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയായിലൂടെ ഹിന്ദുയിസം പ്രചരിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ഇവര്‍ പറയുന്നു.മത സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ തമ്മില്‍ പരസ്പരം സ്‌നേഹിക്കുന്നതിനും, ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ഈ ക്യാമ്പെയ്‌നിലൂടെ കഴിയുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യു എസ് കോണ്‍ഗ്രസ്സില്‍ തുള്‍സിഗമ്പാര്‍ഡ്, രാജകൃഷ്ണമൂര്‍ത്തി, പ്രമീള ജയ്പാല്‍, റോ ഖന്ന ഉള്‍പ്പെടെ നാല് ഹിന്ദു അംഗങ്ങള്‍ ഉണ്ടെന്നും, ഇതില്‍ ഹബാര്‍ഡ് 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടന്നും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറയുന്നു. വൈറ്റ് ഹൗസില്‍ ഇതുവരെ പ്രാതിനിധ്യം ലഭിക്കാത്ത ഹൈന്ദവ വിഭാഗ പ്രതിനിധി 2020 ല്‍ ഉണ്ടാകുമെന്നും ഇവര്‍ പ്രവചിക്കുന്നു.