“ഉണ്ടയിൽ പ്രശനം തോക്കുകൾ ഉണ്ട്” സിഎജി റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി

തോക്കുകളും തിരകളും കാണാതായിട്ടില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായത്. 94 മുതല്‍ തോക്കുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച്ച ഉണ്ട്.

0

തിരുവനന്തപുരം: കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ആഭ്യന്തര സെക്രട്ടറി ശരിവെച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന്റെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തോക്കുകളും തിരകളും കാണാതായിട്ടില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായത്. 94 മുതല്‍ തോക്കുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച്ച ഉണ്ട്. ആയുധങ്ങളും വെടികോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ് സുരക്ഷാ പ്രശ്നം ഉണ്ടെന്ന പ്രചാരണം തെറ്റാണ്. ഫണ്ട് വകമാറ്റിയത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ വഴി. പോലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

ഉണ്ട കണ്ടെത്താൻ ഏഴു സംഘങ്ങൾ

അതേസമയം പൊലിസിന്റെ വെടിയുണ്ടകൾ കാണാതായ കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ മേൽനോട്ടത്തിൽ ഐ.ജി. എസ്. ശ്രീജിത്ത് നേതൃത്വം നൽകും. വെടിയുണ്ടകൾ കാണാതായ 22 വർഷത്തെ 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം.
തോക്കുകൾ കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി അക്കാര്യത്തിൽ അന്വേഷണം വേണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം. പകരം വെടിയുണ്ടകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പതിനാറായിരത്തിലേറെ വെടിയുണ്ടകൾ കാണാതായെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ ക്രമക്കേടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് വിപുലമായ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാൻ എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്. ഐ.ജി. എസ്. ശ്രീജിത്ത് നേതൃത്വം നൽകുന്ന സംഘത്തിൽ എസ്.പിയും ഡിവൈ.എസ്.പിമാരും ഉൾപ്പെടെ 15 പേരുണ്ടാകും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും മറ്റ് ജില്ലകളിൽ നിന്നുള്ളവരെയും ആവശ്യമെങ്കിൽ ഉൾപ്പെടുത്തും.

1996 നും 2018 നും ഇടയിലെ 22 വർഷം കൊണ്ടാണ് വെടിയുണ്ടകൾ കാണാതായതെന്നാണ് നിഗമനം. ഈ കാലഘട്ടത്തെ 7 ആയി തിരിക്കും. വെടിയുണ്ടകളുടെ കണക്ക് സൂക്ഷിക്കുന്ന ചീഫ് സ്റ്റോറിലെയും വിവിധ ബറ്റാലിയനുകളിലെയും റജിസ്റ്ററുകൾ പരിശോധിച്ച് നഷ്ടമായവയുടെ കണക്കും ദിവസവും ആ ദിവസത്തെ ജോലിക്കാരെയും കണ്ടെത്തുകയാണ് ആദ്യഘട്ടം. അവരെ ചോദ്യം ചെയ്യുന്ന തൊടെ ക്രമക്കേടിന്റെ കാരണവും ഉത്തരവാദികളെയും പിടികിട്ടുമെന്നും കരുതുന്നു. രണ്ട് മാസത്തിനുളയിൽ അറസ്റ്റും കുറ്റപത്രവും എന്ന അവകാശവാദത്തോടെയാണ് അന്വേഷണം തുടങ്ങുന്നത്.

You might also like

-