നടിയെ ആക്രമിച്ച കേസില്‍ സർക്കാർ ജഡ്ജിയെ മാറ്റാൻ ശ്രമിക്കുന്നു കുടുതൽ സമയം അനുവദിക്കരുത് സുപ്രിം കോടതിയിൽ ദീലീപ്
ദീലീപുമായി തെറ്റിപ്പിരിഞ്ഞ ബാലചന്ദ്രകുമാറിന്‍റെആരോപണം പുറത്തുവന്നതിന് പിന്നാലെ തുടരന്വേഷണം ആവശ്യപെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിസിച്ചിരുന്നു . നാളെ ഈ ഹർജി സുപ്രീംകോടതി പരിഗണിക്കാനാരിക്കെയാണ് ആവശ്യത്തെ എതിർത്തുള്ള ദിലീപിന്റെ ഹരജി .
ഡൽഹി| നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന സർക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് പ്രോസിക്യുഷന്റെ ആവഷ്യമെന്നാണ് ദീലീപ്ദി ഹർജിയിൽ ആരോപിക്കുന്നത് .
ദീലീപുമായി തെറ്റിപ്പിരിഞ്ഞ ബാലചന്ദ്രകുമാറിന്‍റെആരോപണം പുറത്തുവന്നതിന് പിന്നാലെ തുടരന്വേഷണം ആവശ്യപെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിസിച്ചിരുന്നു . നാളെ ഈ ഹർജി സുപ്രീംകോടതി പരിഗണിക്കാനാരിക്കെയാണ് ആവശ്യത്തെ എതിർത്തുള്ള ദിലീപിന്റെ ഹരജി . വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹർജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ ശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ദിലീപ് സത്യവാങ്മൂലത്തിലുണ്ട് .
ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും എതിർ സത്യവാങ്‌മൂലത്തിൽ ദിലീപ് ചൂണ്ടികാണിക്കുന്നു . കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്ഥരിക്കാനിരിക്കെ കേസിൽ പ്രതിബന്ധം സൃഷ്ടിക്കുകയും
ജഡ്ജി സ്ഥലം മട്ടൻ വരെ സർക്കാർ ശ്രമിക്കുകയാണെന്നും ഇത് വിചാരണയില്‍ കാലതാമസം വരുത്തുകയെന്ന ഗൂഢോദ്ദേശത്തോടുകൂടിയാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ചൂണ്ടിക്കാട്ടി. നേരത്തെ ജഡ്ജിയെ മാറ്റണമെന്ന് സർക്കാര്‍ തന്നെ ആവശ്യപ്പെട്ടത് പരാമർശിച്ചായിരുന്നു ദിലീപിന്‍റെ ആരോപണം.
ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സർക്കാരിന്‍റെ അപേക്ഷ പരിഗണിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഫെബ്രുവരി പതിനാറിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നത്.