പാൻഡോറ രേഖകളിൽകൂടുതൽ ഇന്ത്യക്കാർ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളെയും ട്രസ്റ്റുകളെയും സംബന്ധിച്ച് 12 ദശലക്ഷം രേഖകളാണ് പാന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി തുടങ്ങി നിരവധിപ്പേരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

0

ഡൽഹി: പ്രമുഖരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗം, ആർ.ബി.ഐ എന്നീ ഏജൻസികളും സംഘത്തിലുണ്ടാകും. കഴിഞ്ഞദിവസമാണ് നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നത്. നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളെയും ട്രസ്റ്റുകളെയും സംബന്ധിച്ച് 12 ദശലക്ഷം രേഖകളാണ് പാന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി തുടങ്ങി നിരവധിപ്പേരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള 600 പത്രപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐ.സി.ഐ.ജെ) നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ വെളിച്ചത്തുവന്നത്. പനാമ പേപ്പറുകൾ സമാഹരിച്ച മാധ്യമപ്രവർത്തകരുടെ സംഘമാണ് പുതിയ വെളിപ്പെടുത്തലിനും പിന്നിൽ. ജോര്‍ദാന്‍ രാജാവിന് യു.എസിലും യു.കെയിലുമുള്ള 700 കോടി ഡോളറിന്റെ സമ്പാദ്യം, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് മൊണോക്കോയിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങി ഞെട്ടിക്കുന്ന രേഖകളാണ് റിപ്പോര്‍ട്ടിലുള്ളത്.

പാൻഡോറ രേഖകളിൽകൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട് മുൻ സൈനിക ഇന്റലിജൻസ് മേധാവിക്കും (military intelligence ) മകനും സീഷെൽസിൽ നിക്ഷേപം എന്നാണ് ഒടുവിലത്തെ വെളിപ്പെടുത്തൽ. രാകേഷ് കുമാർ ലൂംമ്പയും മകൻ രാഹുൽ ലൂംമ്പയും 2016 ൽ സീഷെൽസിൽ റാറിന്റ് പാട്നേഴ്സ് ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്തു. 2010 ൽ വിരമിക്കുമ്പോൾ രാകേഷ് കുമാർ ലൂംമ്പ സൈനിക ഇൻ്റലിജൻസ് മേധാവിയായിരുന്നു.

യുകെയിൽ പാപ്പർ ഹർജി നൽകിയ വ്യവസായി പ്രമോദ് മിത്തലിന് കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ച് കമ്പനിയുടെ ഒരു ബില്യൺ ഡോളർ കടക്കാരനാണെന്ന് ഇയാൾ കൊഡത്തികളെ തെറ്റിദ്ധരിപ്പിസിച്ചിരുന്നു . ലണ്ടനിലെ വസതി മെഡ് വെൽ എസ്റ്റേറ്റ്സ് ലിമറ്റഡിന്റേതാണെന്ന അവകാശവാദവും വ്യാജമാണ്. ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ മെഡ് വെൽ എസ്റ്റേറ്റ്സ് ലിമിറ്റഡിന്റെ ഉടമയും പ്രമോദ് മിത്തൽ തന്നെയാണ്ന്നെന്നാണ് .

ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് ഉടമകൾക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. പഞ്ചാബ് ടീം ഉടമകളിലൊരാളായ ഗൗരവ് ബർമ്മനും രാജസ്ഥാൻ റോയൽസ് ഉടമകളിലൊരാളായ സുരേഷ് ചെല്ലാരത്തിനും ഐപിഎൽ സ്ഥാപകൻ ലളിത് മോഡിയുമായി ബന്ധമുണ്ട്.

ഡാബർ കമ്പനി കുടുംബാംഗമായ ഗൗരവ് ബർമ്മന് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ ബാൻട്രീ ഇന്റർനാഷണൽ എന്ന കമ്പനിയുള്ളതായാണ് കണ്ടെത്തൽ. സുരേഷ് ചെല്ലാരത്തിനും ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ കമ്പനിയുണ്ട്. റാഡികോ ഖെയ്ത്താൻ ഉടമകൾക്കും കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. ലളിത് ഖെയ്ത്താനും കുടുംബവും ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ ട്രസ്റ്റ് രൂപീകരിച്ച് നിക്ഷേപം നടത്തി

You might also like

-