കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകൾ : ഇന്റലിജൻസ് റിപ്പോർട്ട്

കഴിഞ്ഞ നാലു വർഷമായി സംസ്ഥാന ഇന്റലിജൻസ് സ്വർണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടായി എൻഐഎയ്ക്ക് സമർപ്പിച്ചത്

0

തിരുവനന്തപുരം :കേരളത്തെ സ്വർണക്കടത്തിന് പിന്നിൽ തീവ്രവർഗീയ സ്വഭാവമുള്ള സംഘടനകളെന്ന് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ട്. സ്വർണക്കടത്തിന് മലബാർ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിഛൻ ഇവർ സ്വർണം കടത്തുന്നത് ഏജന്റുമാർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.സ്‌പേർഷ്യൽ ബ്രാഞ്ച് എൻഐഎയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ പങ്കുവച്ചിട്ടുള്ളത്

കഴിഞ്ഞ നാലു വർഷമായി സംസ്ഥാന ഇന്റലിജൻസ് സ്വർണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടായി എൻഐഎയ്ക്ക് സമർപ്പിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു വരുന്ന സ്വർണം തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന എൻഐഎയുടെ നിഗമനത്തെ ശരിവയ്ക്കുന്നതാണ് സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടും. മലബാർ കേന്ദ്രീകരിച്ച് സ്വർണക്കടത്തിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നു. സ്വർണം മറ്റ് സംസ്ഥാനങ്ങളിലേക്ക് നീക്കുന്നത് സംബന്ധിച്ചും, പണമിടപാട് സംബന്ധിച്ചുമുള്ള ഗൂഡാലോചനകൾ നടക്കുന്നത് കൊടുവള്ളിയിലാണ്. പ്രതിവർഷം ആയിരം കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like

-