കരിപ്പൂരിൽ സ്വർണവേട്ട ,മൂന്നു കിലോ 350 ഗ്രാം സ്വർണം പിടികൂടി

ദുബൈയിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കോഴിക്കോട് താമരശേരി സ്വദേശി കോരങ്ങാട് ഷാനവാസ്‌, കണ്ണൂർ സ്വദേശി എം.വി.സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്.

0

കോഴിക്കോട് :കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന കസ്റ്റംസ് നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാരിൽ നിന്നായി മൂന്നു കിലോ 350 ഗ്രാം സ്വർണം പിടികൂടി. ദുബൈയിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കോഴിക്കോട് താമരശേരി സ്വദേശി കോരങ്ങാട് ഷാനവാസ്‌, കണ്ണൂർ സ്വദേശി എം.വി.സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയാണ് ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണം ഇവര്‍ കടത്താൻ ശ്രമിച്ചത്.പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും