സ്പേസ് പാർക്കിൽ സ്വപനക്ക് ജോലി ലഭിച്ചത് മുഖ്യമന്ത്രി അറിഞ്ഞിരുന്നതായി എൻഫോഴ്സ്മെന്റ് സമർപ്പിച്ച മൊഴിയിൽ

യുഎഇ കോൺസുൽ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നു. അവിടെ നിന്ന് സ്പേസ് പാർക്കിൽ ജോലി കിട്ടി എത്തിയെന്ന വിവരം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു

0

കൊച്ചി: സ്പേസ് പാർക്കിലെ സ്വപനയുടെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റിന് സ്വപ്‍ന സുരേഷ് നലകിയ മൊഴിയിൽ പറയുന്നു . സ്വപ്നപ്രഭാ സുരേഷ്. യുഎഇ കോൺസുൽ ജനറലിന്‍റെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നു. അവിടെ നിന്ന് സ്പേസ് പാർക്കിൽ ജോലിയിൽ പ്രവേശിച്ചകാര്യം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി എട്ട് തവണ ശിവശങ്കറിനെ കണ്ടിരുന്നുവെന്നും, എന്നാൽ അനൗദ്യോഗികമായി നിരവധി തവണ അദ്ദേഹത്തെ കണ്ടുവെന്നും മൊഴിയിൽ സ്വപ്ന പറയുന്നു. അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്, ശിവശങ്കറിനെ കണ്ടതെന്നും സ്വപ്ന എൻഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിലുണ്ട്.

സ്പേസ് പാർക്കിലെ തന്‍റെ നിയമനത്തിന്‍റെ അടിസ്ഥാനം ശിവശങ്കറുമായുള്ള അടുത്ത ബന്ധമായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകുന്നു. KSITIL എംഡിയായ ഡോ. ജയശങ്കറിനെ ചെന്ന് കാണാൻ ശിവശങ്കർ സ്വപ്നയോട് നിർദേശം നൽകി. സ്പെഷ്യൽ ഓഫീസർ സന്തോഷിനെയും നേരിട്ട് കണ്ട്, സ്പേസ് പാർക്കിലെ ചുമതലകളെക്കുറിച്ച് വിശദമായി സംസാരിക്കാൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ച് എല്ലാം ശരിയാക്കാമെന്ന് ശിവശങ്കർ പറഞ്ഞതായും സ്വപ്ന മൊഴിയിൽ പറയുന്നു. അതിന് ശേഷം തനിക്ക് സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷിൽ നിന്ന് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചുകൊണ്ട് വിളി ലഭിച്ചുവെന്നും സ്വപ്ന വ്യക്തമാക്കുന്നു.യൂണിടാക് ബിൽഡേഴ്സിൽ നിന്ന് 1.08 കോടി രൂപ കമ്മീഷനായി കിട്ടിയെന്ന് സ്വപ്ന ഇഡിയോട് സമ്മതിച്ചിട്ടുണ്ട് . കോൺസുൽ ജനറൽ 35,000 യുഎസ് ഡോളർ 2018 ജൂണിൽ നൽകി. മറ്റ് ചില കമ്പനികളിൽ നിന്നും കമ്മീഷൻ കിട്ടി. ഈ പണമെല്ലാം, ഇന്ത്യൻ രൂപയായി മാറ്റി, ബാങ്കുകളിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും സ്വപ്ന യുടെ മൊഴിയിലുണ്ട്

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം ഒൻപതിനാണ് ഇദ്ദേഹത്തെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാവാൻ ശിവശങ്കറിന് നിർദ്ദേശം നൽകി.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സ്മെന്‍റ് കോടതിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്

You might also like

-