സ്വപ്നയും സന്ദീപും കസ്റ്റംസ് കസ്റ്റഡിയിൽ .ഫൈസല്‍ ഫരീദിനും റബിന്സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

കള്ളക്കടത്തുമായി സ്വപ്നയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവാണ് ഈ നടപടിയെന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കസ്റ്റംസ് വാദിച്ചു

0

കൊച്ചി :സ്വർണക്കടത്തുകേസിൽ സ്വപ്നയേയും സന്ദീപിനേയും ശനിയാഴ്ചവരെ എറണാകുളം എ.സി.ജെ.എം. കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റ് പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്സിനുമെതിരെ കോടതിജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട ബാക്കി പത്തു പ്രതികളേയും ഇന്ന് രണ്ടുമണിക്ക് കോടതിയില്‍ ഹാജരാക്കും . കേസിൽ സ്വപ്നയെയും സന്ദീപിനെയും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. നയതന്ത്ര മാർഗം ദുരുപയോഗപ്പെടുത്തി സ്വർണം എത്തിച്ച ബാഗേജ് വിട്ടു നൽകാനായി സ്വപ്ന കസ്റ്റംസിൽ സമ്മർദ്ദം ചെലുത്തി. കള്ളക്കടത്തുമായി സ്വപ്നയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവാണ് ഈ നടപടിയെന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കസ്റ്റംസ് വാദിച്ചു.

പ്രതികളെ പന്ത്രണ്ടു ദിവസം എൻ.ഐ.എ സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തതാണ്. വീണ്ടും അഞ്ചുദിവസം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിടുന്നതിനെ പ്രതിഭാഗം എതിർത്തു. ദേശ സുരക്ഷയടക്കം ബാധിക്കുന്ന കേസാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ശനിയാഴ്ച വരെ കസ്റ്റഡി അനുവദിച്ചു. സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നതോടെ വിവിധ തലങ്ങളിൽ നിന്നുള്ള ഇടപെലുകൾ, അറ്റാഷെയുമായുള്ള ബന്ധം, മുൻപു നടത്തിയ സ്വർണക്കടത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയ നിർണായ വിവരങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതിനിടെ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾക്കായി കസ്റ്റംസ് അപേക്ഷ നൽകി. കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയുമായി പ്രാഥമിക സംഭാഷണം നടത്തിയിട്ടുമുണ്ട്. പരിശോധനയ്ക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും തേടി. കഴിഞ്ഞ ജൂൺ 30മുതൽ ജൂലൈ അഞ്ചുവരെയുള്ള ദൃശ്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും പ്രതീക്ഷിക്കുന്നത്.

-

You might also like

-