പാൽപ്പാത്രത്തിൽ ഗഞ്ചാവുമായി വില്പനക്കെത്തിയയാളെ നാർക്കോട്ടിക് സംഘം പിടികൂടി

രാവിലെ പാൽ കച്ചവടത്തിന്റെ മറവിലാണ് ഗഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.പാൽപ്പാത്രത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഗഞ്ചാവ്.... ഫോൺ മുഖേന കച്ചവടം പറഞ്ഞുറപ്പിച്ച ശേഷം പാൽപ്പാത്രത്തിൽ സൂക്ഷിച്ച് കൊണ്ടുവന്ന് ആവശ്യക്കാർക്ക് എത്തിച്ചു

0

ഇടുക്കി : ഇന്ന് രാവിലെ 9.15 മണിക്ക് അടിമാലിക്ക് സമീപം ഇരുമ്പുപാലം ചില്ലിത്തോടിൽ വച്ചാണ് അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 305 ഗ്രാം ഉണക്ക ഗഞ്ചാവുമായി ഒരാളെ പിടികൂടിയത്.
ഇരുമ്പുപാലം മുത്തിക്കാട് കരയിലുള്ള കൊല്ലം പറമ്പിൽ വീട്ടിൽ ചെല്ലപ്പൻ മകൻ ബാബു (50/18) വിനെയാണ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയിലധികമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ രാവിലെ പാൽ കച്ചവടത്തിന്റെ മറവിലാണ് ഗഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.പാൽപ്പാത്രത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഗഞ്ചാവ് ഫോൺ മുഖേന കച്ചവടം പറഞ്ഞുറപ്പിച്ച ശേഷം പാൽപ്പാത്രത്തിൽ സൂക്ഷിച്ച് കൊണ്ടുവന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി
എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും യുവാക്കൾ ബാബുവിന്റെ അടുത്ത് ഗഞ്ചാവ് വാങ്ങുന്നതിനായി എത്താറുണ്ടെന്നും ഇയാൾ സമ്മതിച്ചു… പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി.. എക്‌സൈസ് ഇൻസ്പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്ത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ K K സുരേഷ് കുമാർ, KV സുകു, CEOമാരായ KS മീരാൻ, അരുൺ, ദീപുരാജ്, ശരത് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു

You might also like

-