അർജന്റീന ആരാധകൻ ദിനുവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം കുമരകം റൂട്ടിൽ ഇല്ലിക്കൽ പാലത്തിനു സമീപം രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്

0

കോട്ടയം :അയർക്കുന്നതു നിന്നും കാണാതായ അർജന്റീന ആരാധകൻ ഡിനുവിന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റിൽ ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ക്രോയേഷ്യയോടെ തോറ്റതിനെ തുടർന്നാണ് അർജന്റീന ആരാധകനായ അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ അലക്‌സാണ്ടറുടെ മകൻ ഡിനുവിനെ കാണാതായത്.അർജന്റീന പരാജയപ്പെട്ട വിഷമത്തിൽ വീട്ടിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമാണ് ഡിനു വീടുവിട്ടിറങ്ങിയത്.കോട്ടയം കുമരകം റൂട്ടിൽ ഇല്ലിക്കൽ പാലത്തിനു സമീപം രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം വെസ്റ്റ് സി.ഐ നിർമ്മൽ ബോസിനെ അറിയിച്ചു.മൃതദേഹത്തിന്റെ കഴുത്തിൽക്കിടന്ന മാല ബന്ധുക്കൾ കണ്ടു തിരിച്ചറിഞ്ഞാണ് മരിച്ചത്കൊറ്റത്തിൽ അലക്‌സാണ്ടറുടെ മകൻ ഡിനു തന്നെയെന്ന് ഉറപ്പിച്ചത്.തുടർന്നു കോട്ടയംവെസ്റ്റ്, അയർക്കുന്നം സി.ഐ.മാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥ്‌ലത്ത് എത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.വ്യാഴാഴ്ച രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന ദയനീയമായി പരാജയപ്പെട്ടിരുന്നു.പുലർച്ചെ ഒന്നര വരെ സ്വന്തം വീട്ടിലിരുന്ന് ഡിനു മൽസരം കണ്ടിരുന്നു. പുലർച്ചെ നാലരയോടെ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് അന്വേഷിച്ചപ്പോഴാണ് ഡിനുവിനെ കാണാതായതായി അറിയുന്നത്.പിതാവ് അലക്സാണ്ടർ മുറിയിലെത്തി നോക്കിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.അര്‍ജന്റീനയുടെ തോല്‍വിയിലെ നിരാശയായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്‌.തുടർന്നു വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നായ എത്തി നടത്തിയ തിരച്ചിലിലാണ് ഡിനു ആറ്റിൽ ചാടിയെന്ന സംശയം ഉടലെടുത്തത്.

അതിനു ശേഷം പൊലീസും അഗ്നിശമന സേനാ അധികൃതരും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിലാണ് ഇല്ലിക്കല്‍ പാലത്തിന് സമീപം ഇന്ന് മൃതദേഹം കണ്ടെത്തിയത്.ഡിഗ്രി പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നു ഡിനു നേരത്തെ വീടു വിട്ടു പോയിരുന്നു. പരീക്ഷയിൽ വിജയിച്ച ശേഷമാണ് ഇയാൾ വീട്ടിൽ തിരികെ എത്തിയത്. ഇത്തവണയും ഇതു പോലെ തന്നെ ഡിനു തിരികെ എത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്‌

You might also like

-