വാളയാറില്‍  വീണ്ടും ഫോർമാലിൻ  കലര്‍ത്തിയ നാല് ടണ്‍ ചെമ്മീന്‍പിടികൂടി ,രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടുന്നത് 20000 ടണ്‍ വിഷം കലര്‍ന്ന മീൻ

ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നു ചെമ്മീനാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്‌

0

പാലക്കാട് :വാളയാറിൽ രാസവസ്തുകലർത്തിയ മീൻ പിടികൂടി. ഫോർമലിൻ കലർത്തിയ 4 ടൺ ചെമ്മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മീന്‍ പിടികൂടിയത്.ആന്ധ്രയിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നു ചെമ്മീനാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്‌.ഇന്നലെ രാത്രി നാല്പതു വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഫോർമലിൻ കലർത്തിയ മീൻ ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് വിശദമായ പരിശോധനയ്ക്കായി എറണാകുളത്തെ ലാബിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ആഴ്ചയും ആന്ധ്രയിൽ നിന്ന് ഫോർമലിൽ കലർത്തിയ മീൻ കൊണ്ടുവന്നത് വാളയാറിൽ പിടികൂടിയിരുന്നു.രണ്ടാഴ്ച്ചയ്ക്കിടെ 20000 ടണ്‍ വിഷം കലര്‍ത്തിയ മീനാണ് പിടികൂടിയത്.

You might also like

-