കളിക്കളത്തിൽ ഗോള്‍മഴ തീര്‍ത്ത് ഇംഗ്ലണ്ട്; പനാമക്കെതിരെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ജയം

നായകന്‍ ഹാരി കെയിന്റെ ഹാട്രിക് മികവില്‍ പനാമക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം.

0

മോസ്കൊ :ആവേശകരമായ ഗ്രുപ് ജി മത്സരത്തിൽ ,3-5-2 എന്ന ഫോര്‍മേഷനില്‍ അഞ്ച് മിഡ്ഫീല്‍ഡര്‍മാരുമായിറങ്ങിയ ഇംഗ്ലണ്ടിന്റെ ലക്ഷ്യം ആദ്യ മിനിറ്റുകളില്‍ നിന്നും വ്യക്തമായി.

എട്ടാം മിനിറ്റില്‍ ജോണ്‍ സ്റ്റോണ്‍സ് ഇംഗ്ലണ്ടിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ഇതിന് പിന്നാലെ 22-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നായകന്‍ ഹാരി കെയിനും ഗോള്‍ നേടി.

പിന്നീടങ്ങോട്ട് അടി പതറിയ പനാമയുടെ പ്രതിരോധം നിഷ്ഭ്രമമായി. 36-ാം മിനിട്ടില്‍ ലിംഗാര്‍ഡും, 40-ാം മിനിട്ടില്‍ സ്റ്റോണ്‍സും വീണ്ടും പനാമയുടെ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറി.

ആദ്യ പകുതിയുടെ അവസാനം ലഭിച്ച രണ്ടാം പെനാല്‍റ്റിയില്‍ ഹാരി കെയിന്‍ ഇംഗ്ലണ്ടിന്റെ ഗോള്‍വേട്ട് അഞ്ചാക്കി. 62-ാം മിനിട്ടില്‍ നായകന്‍ ഹാരി കെയിന്‍ ഹാട്രിക് നേടി പനാമയ്ക്ക് മേല്‍ അവസാന ആണിയടിച്ചു.

ഇതോടെ ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്ക് നേടിയ ഹാരി കെയിന്‍ ഗോള്‍ വേട്ടയില്‍ അഞ്ച് ഗോളോടെ റൊണാള്‍ഡോയെയും, ലുക്കാക്കുവിനെയും പിന്തള്ളി ഒന്നാമതെത്തി.

എഴുപത്തിയെട്ടാം മിനിറ്റില്‍ പനാമ ആശ്വാസ ഗോള്‍ കണ്ടെത്തി. ഫെലിപ്പ് ബലോയുടെ വകയായിരുന്നു ആശ്വാസ ഗോള്‍.

രണ്ടാം ജയത്തോടെ ആറു പോയിന്റുമായി ബെല്‍ജിയത്തിനൊപ്പം ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറിലെത്തി. റഷ്യന്‍ ലോകകപ്പിലെ മികച്ച പ്രകടനമാണ് യുവനിരയുമായെത്തിയ ഇംഗ്ലണ്ട് കാഴ്ചവെച്ചത്.

You might also like

-