മധ്യ പ്രദേശിൽ  കുട്ടാ ബലാത്സംഗം  16 കാരി ജീവനൊടുക്കി

0

മുംബൈ :മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത 16 കാരി ജീവനൊടുക്കി . മധ്യ പ്രദേശിലെ സാഗറിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേര്‍ അറസ്റ്റിലായി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു. സാഗര്‍ എസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

സംസ്ഥാനത്ത് ബലാത്സംഗം നടക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ കേസുകള്‍ പരിഗണിക്കുന്നതിനായി അതിവേഗ കോടതികള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിങ് ഛൗഹാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്തരം കേസുകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന രീതിയില്‍ ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് അദ്ദേഹം ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചത്.12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്ലിന് മധ്യപ്രദേശ് നിയമസഭ കഴിഞ്ഞ ഡിസംബറില്‍ അനുമതി നല്‍കിയിരുന്നു

You might also like

-