രാഷ്ട്രപതിഉപകാരം നൽകി ആദരിച്ച സി ബി സി ഒന്നാംറാങ്ക് കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു..സൈനികൻ അടക്കം മൂന്ന് പേര് ഒളുവിൽ കുട്ട ബാലസംഘത്തെ ന്യായികരിച്ച് ബി ജെ പി എം എൽ എ

പത്തൊന്പതുകാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാസംഘത്തിനിരയാക്കി കേസിൽ  പ്രതികളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം. ബലാല്‍സംഗത്തിന് കാരണം തൊഴിലില്ലായ്മ ആണെന്നവാദവുമായി ബിജെപി എംഎൽഎ

0

ഡൽഹി : ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത് സൈനികനായ പങ്കജിന്‍റെ നേതൃത്വത്തിലുള്ള സംഘം.പോലീസ് കണ്ടെത്തി  പ്രതികളെ കണ്ടെത്താന്‍ വനിതാ എസ്പിയുടെ കീഴില്‍ പ്രത്യേക സംഘത്തിന് രൂപം നല്കി. പ്രതികളുടെ ഫോൺ നമ്പർ ലഭ്യമായിട്ടു പോലും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്‍റെ പരാജയമെന്ന് ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ വിമർശിച്ചു.
19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തത്. ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്‍റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കോച്ചിംഗ് സെന്‍ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്.

റെവാഡി ജില്ലയിലെ കോസ്ലി സ്വദേശിനിയാണ്   കുട്ടാട്ടബലാത്സംഗത്തിനിരയായത്. റെയില്‍വേ ബോര്‍ഡ് പരീക്ഷയ്ക്കായുള്ള പരിശീലനം കഴിഞ്ഞ് മടങ്ങവേ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും സമൃദ്ധത്തയായ പെൺകുട്ടികളിൽ ഒരാളാണ് കൂട്ട ബലാത്സംഗത്തിനിരയായിട്ടുള്ളത് കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചപെൺകുട്ടിയെ രാഷ്‌ട്രപതി ഉപകാരം നൽകി ആദരിച്ചത്. സമീപ ജില്ലയായ മഹേന്ദ്രഗഡില്‍ എത്തിച്ച ശേഷം മാനഭംഗത്തിനിരയാക്കി. മയക്ക് മരുന്ന കലര്‍ത്തിയ വെള്ളം നല്കി മയക്കിയ ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു. സംഘത്തില്‍ നാല്പേരുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പങ്കജ്, മനീഷ്, നിഷു എന്നീ പ്രതികളെ നേരത്തെ തിരിച്ചറിഞ്ഞു. ഇവരെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവരാണ്.

നൂഹ് പൊലീസ് സൂപ്രണ്ട് നസ്നീന്‍ ഭാസിന്‍റെ നേത്വത്തിലാണ് പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാവിലെ ആശുപ്രത്രിയിലെത്തിയ നസ്നീന്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് എന്ന സൈനികനാണ് മുഖ്യപ്രതിയെന്നും സംഘത്തിലെ മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ് പി അറിയിച്ചു. പ്രതികളെല്ലാം ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിന്‍റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ദേശീയ വനിതാ കമീഷന്‍ ഹരിയാന ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ, ബലാല്‍സംഗത്തിന് കാരണം തൊഴിലില്ലായ്മ ആണെന്ന ഹരിയാനയിലെ എം എല്‍ എ പ്രേംലത സിംഗിന്‍റെ പ്രസ്താവന വിവാദമായി.

 

You might also like

-