ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ വിധവ സ്വയം തീകൊളുത്തി.

ഹാപുരിൽ നിന്നുള്ള യുവതിയെ ഭർത്താവ് മരിച്ചതിനുശേഷം അച്ഛനും അച്ഛന്റെ സഹോദരിയും ചേർന്ന് പതിനായിരം രൂപക്ക് വിൽക്കുകയായിരുന്നു.

0

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ വിധവ സ്വയം തീകൊളുത്തി.
സഹായത്തിനായി സമീപിച്ചപ്പോൾ പോലീസുകാരും തഴഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ മാസം തീകൊളുത്തുകയായിരുന്നു. 80 % പൊള്ളലേറ്റ യുവതിയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്തർപ്രദേശിലെ ഹാപുരിൽ നിന്നുള്ള യുവതിയെ ഭർത്താവ് മരിച്ചതിനുശേഷം അച്ഛനും അച്ഛന്റെ സഹോദരിയും ചേർന്ന് പതിനായിരം രൂപക്ക് വിൽക്കുകയായിരുന്നു. വിലയ്ക്കുവാങ്ങിയ ആൾ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും പണം വായ്പ്പയ്‌ക്കെടുത്തതിന് പകരം അവരുടെ വീട്ടിലേക്ക് വീട്ടുപണിക്കെന്ന രീതിയിൽ യുവതിയെ അയക്കുകയും അവിടെവച്ചു ഉപദ്രവിക്കുകയും ബലാത്സംഘത്തിനിരയാക്കുകയും ചെയ്തു.

Read Also : കാമുകനെ വിവാഹം കഴിക്കാന്‍ ഡല്‍ഹിക്ക് പുറപ്പെട്ട 15 കാരി അമൃത്സറില്‍ കൂട്ടബലാത്സംഗത്തിനിരയായി

യുവതി പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരോടും ഹപുർ എസ്പിയോടും സഹായത്തിനായി അഭ്യർത്ഥിച്ചുവെങ്കിലും ഇവർ കണ്ണടക്കുകയായിരുന്നു.

കേസ് അന്വേഷണം ആരംഭിച്ചുവെന്നും 14 പേർക്കെതിരെ ബലാത്സംഘത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹപുർ എസ്.പി. യശ്വീർ സിംഗ് പറഞ്ഞു. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൽ കേസ് ഏറ്റെടുക്കുകയും യുവതിക്ക് നീതി ലഭിക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുകയും ചെയ്തു.

You might also like

-