മുഖാവരണം ധരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിയമ സഹായവുമായി മുസ്ലീം സംഘടന രംഗത്ത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എം ഇ എസ് സര്‍ക്കുലര്‍ ഇറക്കിയതോടെയാണ് നിഖാബ് വീണ്ടും ചര്‍ച്ചയായത്.

0

കോഴിക്കോട്: മുഖാവരണം ധരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിയമ സഹായവുമായി മുസ്ലീം സംഘടന രംഗത്ത്. നിഖാബ് ധരിച്ച് ക്യാമ്പസുകളില്‍ വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് എസ് കെ എസ് എസ് എഫാണ് നിയമസഹായം വാഗ്ദാനം ചെയ്യുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എം ഇ എസ് സര്‍ക്കുലര്‍ ഇറക്കിയതോടെയാണ് നിഖാബ് വീണ്ടും ചര്‍ച്ചയായത്. അനുകൂലിച്ചും പ്രതികൂലിച്ചും മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. എന്നാലിപ്പോള്‍ ഒരുപടികൂടി കടന്ന് മുഖാവരണം ധരിച്ച് ക്യാമ്പസുകളില്‍ വരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ നിയമസഹായം വാഗ്ദാനം ചെയ്യുകയാണ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് കെ എസ് എസ് എഫ്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സഹായം ലഭിക്കും. സംഘടന ഇതിനായി 12 അംഗ അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ചു.

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് വ്യക്തിസ്വാതന്ത്രത്തിന്‍റെ ഭാഗമാണെന്നാണ് എസ് കെ എസ് എസ് എഫ് നിലപാട്. ചിലരുടെ മതവിരുദ്ധ താല്‍പര്യങ്ങള്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍ ശക്തമായി ചെറുക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു. സമാന മനസ്ക്കരെ ചേര്‍ത്തുകൊണ്ട് മുഖാവരണ നിരോധനത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താനാണ് എസ് കെ എസ് എസ് എഫ് തീരുമാനം.

You might also like

-