ഛത്തീസ്ഗഢ്ൽ , സന്യാസിനികളെ തട്ടികൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്തു
ബിലാസ്പുര്‍: തട്ടികൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനു ഇരയാക്കിയെന്ന ആരോപണവുമായി രണ്ടു സന്യാസിനികള്‍ പോലീസില്‍ പരാതി നല്‍കി. നാലു യുവാക്കള്‍ ചേര്‍ന്നു ഇവരെ തട്ടികൊണ്ടു പോകുകയും ശേഷം ബലാല്‍സംഗം ചെയ്യുകയുമായിരുന്നു എന്നതാണ് പരാതി. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നതെങ്കിലും ഇവര്‍ ഇപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെ നാലുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
സൗത് ബീഹാർ എക്സപ്രസ്സ് ട്രെയിനിൽ യാത്രകഴിഞ്ഞെത്തിയ സന്ന്യാസിനികളെ ചമ്പ റെയില്‍വേ സ്റ്റേഷനില്‍ കേസിലെ പ്രതികളില്‍ ഒരാളായ ദിലിപ്ചന്ദ് പട്ടേല്‍ തന്റെ കാറില്‍ ജൗജ്‌ജിർ ചാമ്പ ജില്ലയിലെ ആമോദ ഹസൗദ് ഗ്രാമത്തിലെ ആശ്രമത്തില്‍ എത്തിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ചു. ആശ്രമത്തിലേക്കുള്ള യാത്രാമദ്ധ്യേ ഇയാള്‍ വാഹനം വഴി തിരിച്ചു വിടുകയായിരുന്നു. ഒരു പിറന്നാള്‍ ആഘോഷ ചടങ്ങില്‍ പങ്കെടുത്തതിനുശേഷം ഇരുവരെയും ആശ്രമത്തിലെത്തിക്കാം എന്നായിരുന്നു ഇതിനുള്ള വിശദീകരണം. ശേഷം മറ്റു മൂന്നുപ്രതികളും വാഹനത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
തോക്കു ചൂണ്ടി ഭീക്ഷണിപ്പെടുത്തിയ ശേഷം ഇവരെ കൂട്ട ബലാല്‍സംഗത്തിനു ഇരയാക്കി. പീഡനത്തിനുശേഷം ഇരുവരെയും കൊലപ്പെടുത്തുവാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ജീവനുവേണ്ടി അപേക്ഷിച്ച ഇവരെ പ്രതികള്‍ വിട്ടയക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു പുറത്തു പറയരുതെന്നും പ്രതികള്‍ ഇവരെ ഭീക്ഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു.
സംഭവത്തെക്കുറിച്ചു സന്യാസിനികളിലൊരാള്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രാമന്‍ സിംഗിനു കത്തെഴുതിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഛത്തീസ്ഗഡ് സ്വദേശിയായ ദിലിപ്ചന്ദ് പട്ടേല്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ കല്‍പന്ദ് ചൗധരി, ഗിരിജാശങ്കര്‍ ചൗധരി, ശ്യംചന്ദ് ചൗധരി എന്നീ നാലുപേര്‍ക്കെതിരെയാണ് പെന്ധ്രാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.